കോതമംഗലം: മാർ തോമ ചെറിയപള്ളിയിലെ കന്നി 20 പെരുന്നാൾ പൂർണമായും ഗ്രീൻ പ്രോട്ടോകോൾ( ഹരിതചട്ടം ) പാലിച്ചു നടപ്പിലാക്കുന്നതിന് കോതമംഗലം നഗരസഭ തീരുമാനിച്ചു. മുനിസിപ്പൽ ചെയർമാൻ കെ. കെ ടോമിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോതമംഗലം എംഎൽഎ ആന്റണി ജോൺ ഉദ്ഘാടനം ചെയ്തു. നഗരസഭയുടെ നേതൃത്വത്തിൽ മാർ തോമ ചെറിയപള്ളി പെരുന്നാൾ കമ്മിറ്റി, ശുചിത്വമിഷൻ, ഹരിത കേരളം മിഷൻ, കുടുംബശ്രീ, നാഷണൽ സർവീസ് സ്കീം യൂണിറ്റുകൾ, ഹരിത കർമ്മ സേന,വ്യാപാരി വ്യവസായികൾ, ബഹുജന സംഘടനകൾ എന്നിവരെ യോജിപ്പിച്ചാണ് ഹരിത പ്രോട്ടോകോൾ നടപ്പിലാക്കിയത്. ഇതിനായി ഗ്രീൻ ആർമിയെ രൂപീകരിക്കുകയും പരിശീല പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു. ഭക്ഷണശാലയിൽ ഉൾപ്പെടെ പൂർണമായും സ്റ്റീൽ പാത്രങ്ങളിൽ ആയിരുന്നു ആഹാരം വിതരണം ചെയ്തത്.
പെരുന്നാളിന്റെ ഭാഗമായി ഉണ്ടാകുന്ന മുഴുവൻ ജൈവമാലിന്യങ്ങളും വളമാക്കി മാറ്റുന്ന പ്രവർത്തനങ്ങളും തുണി സഞ്ചികളുടെ ആവശ്യം പരിഗണിച്ച് ‘സാരി തരു സഞ്ചി തരാം’ ക്യാമ്പയിൻ നടത്തി. ജൈവ അജൈവ പാഴ് വസ്തുക്കൾ ശേഖരിക്കുന്നതിന് ആവശ്യമായ ബിന്നുകൾ സ്ഥാപിച്ചു. ‘വലിച്ചെറിയേണ്ട തിരികെ നൽകൂ സമ്മാനങ്ങൾ നേടാം ‘പദ്ധതിയുടെ ഭാഗമായി കൗണ്ടറുകൾ പ്രവർത്തിച്ചു. കോതമംഗലം മേഖല മെത്രാപ്പോലീത്ത അഭി. ഏലിയാസ് മോർ യൂലിയോസ് തിരുമേനി ഇടുക്കി എം.പി. ഡീൻ കുര്യാക്കോസ്, മുവാറ്റുപുഴ എം.എൽ.എ മാത്യു കുഴൽനാടൻ, പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളി ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, കോതമംഗലം മുനിസിപ്പൽ വൈസ് ചെയർ പേഴ്സൺ സിന്ധു ഗണേഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം.ബഷീർ, മുൻ മന്ത്രി ഷെവ.ടി.യു. കുരുവിള, മതമൈത്രി സംരക്ഷണ സമിതി പ്രസിഡന്റ് എ.ജി. ജോർജ്ജ് കൺവീനർ കെ.എ.നൗഷാദ്,വാരപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ചന്ദ്രശേഖരൻ നായർ ,കീരംപാറ പഞ്ചായത്ത് പ്രസിഡന്റ് മാമച്ചൻ ജോസഫ് , പിണ്ടിമന പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു, ഷിബു തെക്കും പുറം, ഇ.കെ. സേവ്യർ , മൈതീൻ ഇഞ്ചക്കുടി, എൽദോസ് ചേലാട്ട്, മുൻസിപ്പൽ കൗൺസിലർമാർ, പഞ്ചായത്ത് മെമ്പർമാർ, ചെറിയ പള്ളി സഹവികാരിമാരായ ഫാ. ജോസ് തച്ചേത്കുടി, ഫാ. ഏലിയാസ് പൂമറ്റത്തിൽ, ഫാ. ബിജോ കാവാട്ട്, ഫാ. ബേസിൽ ഇട്ടിയാണിയ്ക്കൽ ട്രസ്റ്റിമാരായ ബേബി ആഞ്ഞിലി വേലിൽ, ഏലിയാസ് കീരംപ്ലായിൽ, സലീം ചെറിയാൻ മാലിൽ, ബേബി പാറേക്കര,ബിനോയി തോമസ് മണ്ണൻചേരി, എബി ചേലാട്ട്, ഡോ. റോയി മാലിൽ മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, ഭക്തസംഘടന പ്രവർത്തകർ, നാനാ ജാതി മതസ്ഥരായ വിശ്വാസി സമൂഹം എന്നിവർ പങ്കെടുത്തു.