കോതമംഗലം : കാഞ്ഞിരപ്പള്ളി സെന്റ്. ഡോമിനിക്സ് കോളേജിൽ വച്ചു നടന്ന 39-മത് മഹാത്മാ ഗാന്ധി സർവകലാശാല ഇന്റർ കോളേജിയേറ്റ് ക്രോസ് കൺട്രി ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിൽ കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ജേതാക്കളായി. അതിഥേയരായ കാഞ്ഞിരപ്പള്ളി എസ്. ഡി. കോളേജ് രണ്ടാം സ്ഥാനവും, ചെങ്ങനാശ്ശേരി എസ് ബി കോളേജ് മൂന്നാം സ്ഥാനവും നേടി .വനിതാ വിഭാഗത്തിൽ ഒന്നാം സ്ഥാനം ചെങ്ങനാശ്ശേരി അസംപ്ഷൻ കോളേജ് നേടിയപ്പോൾ രണ്ടാം സ്ഥാനം കോതമംഗലം എം. എ. കോളേജ് നേടി.മൂന്നാം സ്ഥാനം പാലാ അൽഫോസാ കോളേജും കരസ്ഥമാക്കി. മികച്ച വിജയം നേടിയ എം. എ. കോളേജ് കായിക താരങ്ങളെയും, പരിശീലകരെയും എം. എ. കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വറുഗീസ് അഭിനന്ദിച്ചു.
ചിത്രം :പൂഞ്ഞാർ എം എൽ എ സെബാസ്റ്റ്യൻ കുളത്തുങ്കലിനോടൊപ്പം ടീം എം. എ. കോളേജ്.