Connect with us

Hi, what are you looking for?

CRIME

മൂന്നാറിലെ ഹോം സ്റ്റേയിലേക്ക് കഞ്ചാവുമായി പോയ ബൈക്ക് യാത്രികനെ എക്സൈസ് സംഘം പിടികൂടി; കോതമംഗലം സ്വദേശി ഓടി രക്ഷപ്പെട്ടു.

കോതമംഗലം : കോതമംഗലത്തു വീണ്ടും കഞ്ചാവ് വേട്ട. രണ്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. മൂന്നാർ സ്വദേശി 19 കാരനായ ഫെലിക്സാണ് പിടിയിലായത്. ബാഗിൽ സൂക്ഷിച്ചിരുന്ന രണ്ട് കിലോ കഞ്ചാവും പിടിച്ചെടുത്തു. ഒപ്പമുണ്ടായിരുന്ന കോതമംഗലം സ്വദേശിയായ ആൾ ഓടി രക്ഷപെട്ടു. കോതമംഗലം എക്സ്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എ ജോസ് പ്രതാപും സംഘവും മാമലകണ്ടം ഭാഗത്തേക്ക്‌ പട്രോൾ പോകുന്നതിനിടയിൽ കുട്ടമ്പുഴ ആറാം മൈൽ ചെക്ക് പോസ്റ്റിൽ നിന്ന് ഉദ്ദേശം രണ്ടു കിലോമീറ്റർ മാറി നിർത്തിയിട്ട ബൈക്കിൽ രണ്ടു പേര് ഇരുന്നു സിഗരറ്റു വലിക്കുന്നത് കണ്ടു സംശയം തോന്നി പരിശോധന നടത്തിയപ്പോഴാണ് പ്രതി പിടിയിലായത്.

ഡിപ്പാർട്മെന്റ് വാഹനം ബൈക്കിന് സമീപം നിർത്തുന്നതിനിടയിൽ ബൈക്കിന്റെ പുറകിലിരുന്ന കോതമംഗലം സ്വദേശി വനത്തിനുള്ളിലേക്ക് ഓടി രക്ഷപെടുകയും ബൈക്കിന് മുന്നിലിരുന്ന മൂന്നാർ സ്വദേശി പ്ലാക്കൽ വീട്ടിൽ ഫെലിക്സിന്റെ (19)ഷോൾഡർ ബാഗ് വാങ്ങി പരിശോധിച്ചതിൽ ഉദ്ദേശം 2 കിലോയോളം കഞ്ചാവ് കണ്ടെടുത്തു. ഓടി രക്ഷപെട്ട കോതമംഗലം സ്വദേശി മറ്റൊരാളിൽ നിന്ന് 20000 രൂപയ്ക്ക് വാങ്ങിയാണ് ഫെലിക്സിനു നൽകിയത്.

ഫെലിക്സ് മൂന്നാറിലെ ഹോം സ്റ്റേയിലും മറ്റും വര്ഷങ്ങളായി വ്യാപകമായി കഞ്ചാവ് വില്പന നടത്തുന്നയാളാണെന്ന് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജോസ് പ്രതാപ് പറഞ്ഞു. ഇന്ന് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എക്സ്സൈസ് സംഘത്തിൽ സർക്കിൾ ഇൻസ്‌പെക്ടർ എ ജോസ് പ്രതാപ്, നിയാസ്, ശ്രീകുമാർ, സുനിൽ, ജിമ്മി, ബിജു, ജയൻ എന്നിവർ ഉണ്ടായിരുന്നു.

You May Also Like

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

CHUTTUVATTOM

കുട്ടമ്പുഴ: താളുംകണ്ടം ആട് ഗ്രാമം പദ്ധതി നടപ്പാക്കി. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് 2023 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി താളുംകണ്ടം ആദിവാസി കുടീയിലെ 30 കുടുംബങ്ങൾക്ക് 2 ആട് വിതമാണ്,ആട് ഗ്രാമം പദ്ധതി നടപ്പാക്കി....

NEWS

കോതമംഗലം :- പൂയംകുട്ടിക്കു സമീപം വെള്ളാരംകുത്തിൽ കാട്ടാനക്കൂട്ടം വീടു തകർത്തു; ഇന്ന് പുലർച്ചെ മൂന്ന് മണിക്കായിരുന്നു സംഭവം. കുട്ടമ്പുഴ പഞ്ചായത്തിലെ വെള്ളാരംകുത്ത് മുകൾ ഭാഗത്ത് താമസിക്കുന്ന രാമചന്ദ്രൻ – ശാരദ ദമ്പതികളുടെ വീടാണ്...

NEWS

കുട്ടമ്പുഴ : ഹൈക്കോടതിയെ വെല്ലുവിളിച്ച് മൂന്നാർ ഡി എഫ് ഒ.ഹൈക്കോടതി വിധി ഉണ്ടെങ്കിലും മലയോര ഹൈവേയിലൂടെ എളബ്ലാശ്ശേരി കുറത്തിക്കുടി വഴിയാത്ര ചെയ്യുന്നവരെ ചെക്ക് പോസ്റ്റിൽ തടയുമെന്ന് മൂന്നാർ ഡി എഫ് ഒ. മലയോര...