കോതമംഗലം : സി പി ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന
കാനം രാജേന്ദ്രന്റെ ഒന്നാം ചരമവാർഷികം സി പി ഐ കോതമംഗലം മണ്ഡലം കമ്മിറ്റി യുടെ ആഭിമു ഖ്യത്തിൽ ആചരിച്ചു. സി പി ഐ സംസ്ഥാന കൗൺസിൽ അംഗം പി കെ രാജേഷ്
പതാക ഉയർത്തി.കോതമംഗലം അച്യുതമേനോൻ സ്മാരക മന്ദിരത്തിൽ സി പി ഐ
ജില്ലാ കൗൺസിൽ അംഗം എം എസ് ജോർജ് ഉദ്ഘാടനം ചെയ്തു.സി കെ ജോർജ് കാനം രാജേന്ദ്രൻ
അനുസ്മരണ പ്രഭാഷണം നടത്തി. മണ്ഡലം സെക്രട്ടറിയേറ്റ് അംഗങ്ങൾ,
മണ്ഡലം കമ്മിറ്റിയംഗങ്ങൾ, ലോക്കൽ സെക്രട്ടറിമാർ,
ലോക്കൽ കമ്മിറ്റിയംഗങ്ങൾ എന്നിവർ
വിവിധ കേന്ദ്രങ്ങളിൽ പതാക ഉയർത്തി.നേതാക്കളും, പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
