കോതമംഗലം: എസ് എൻ ഡി പി യോഗത്തിൻ്റെ നേതൃത്വത്തിൽ നടന്നുവരുന്ന കലോത്സവം 2022 കോതമംഗലം താലൂക്ക്തല ബാറ്റ്മിൻറൻ ടൂർണമെൻ്റ് പിണ്ടിമനശാഖാ ഹാളിൽ നടന്നു. യൂത്ത്മൂവ്മെൻ്റ് യൂണിയൻ്റെ നേതൃത്വത്തിൽ നടന്ന ചടങ്ങ് ഇടുക്കി എം പി അഡ്വ: ഡീൻ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. കോതമംഗലം യൂണിയൻ പ്രസിഡൻ്റ് അജി നാരായണൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ടൂർണമെൻ്റ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.എ.എം ബഷീർ ഉദ്ഘാം ചെയ്തു.യൂണിയൻ സെക്രട്ടറി പി.എ സോമൻ, പിണ്ടിമന പഞ്ചായത്ത് പ്രസിഡൻ്റ് ജെസ്സി സാജു, യൂണിയൻ വൈസ് പ്രസിഡൻ്റ് കെ.എസ് ഷിനിൽകുമാർ, പിണ്ടിമന ശാഖാ പ്രസിഡൻ്റ് സി എസ് രവീന്ദ്രൻ, സെക്രട്ടറി എം.കെ.കുഞ്ഞപ്പൻ, യൂത്ത്മൂവ്മെൻ്റ് യൂണിയൻ പ്രസിഡൻ്റ് എം.ബി തിലകൻ, സെക്രട്ടറി ബിജി.പി, സൈബർ സേന സംസ്ഥാന വൈസ് ചെയർമാൻ എം കെ ചന്ദ്ര ബോസ്, ജില്ലാ ചെയർമാൻ അജേഷ് തട്ടേക്കാട് തുടങ്ങിയവർ പ്രസംഗിച്ചു.ഇരുപത്തി അഞ്ചോളം ടീമുകൾ മത്സരത്തിൽ പങ്കെടുത്തു.
