കല്ലൂര്‍ക്കാട്: പഞ്ചായത്തിലെ കല്ലൂര്‍ക്കാട് – മരുതൂര്‍ പിഡബ്ല്യുഡി റോഡ് ഇരുവശവും ഇടിഞ്ഞ് അപകടാവസ്ഥയില്‍. വീതി കുറഞ്ഞ റോഡില്‍ ടാര്‍ ചെയ്ത ഇരുവശങ്ങളും ഇടിഞ്ഞതോടെ ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളും ഒഴികെ മറ്റു വാഹനങ്ങള്‍ക്ക് സഞ്ചരിക്കാനാവാത്ത സ്ഥിതിയാണ്. പഞ്ചായത്ത് ഓഫീസിന് സമീപത്തുനിന്നും ആരംഭിച്ച് വാഴക്കാലകണ്ടം മരുതൂര്‍ വഴി കോട്ടക്കവലയില്‍ എത്തുന്ന പ്രധാന റോഡാണിത്. പഞ്ചായത്ത് ഓഫീസ്, സബ് രജിസ്ട്രാര്‍ ഓഫ്, സബ് ട്രഷറി, അങ്കണവാടി തുടങ്ങിയ സ്ഥാപനങ്ങളിലേക്കും മലനിരപ്പ് ലക്ഷം വീട് പ്രദേശത്തേക്കുമായി പോകുന്ന ആളുകള്‍ ഉപയോഗിക്കുന്നതാണ് ഈ വഴി.
റോഡിന്റെ അവസ്ഥ ചൂണ്ടിക്കാണിച്ച് അധികൃതരെ സമീപിക്കുന്‌പോള്‍ പിഡബ്ല്യുഡി റോഡ്‌സ് വിഭാഗവും അറ്റകുറ്റപ്പണി വിഭാഗവും പരസ്പരം പഴിചാരി ഒഴിഞ്ഞു മാറുകയാണെന്ന് പഞ്ചായത്തംഗം ജോര്‍ജ് ഫ്രാന്‍സീസ് തെക്കേക്കര ആരോപിച്ചു. അധികൃതരുടെ നിരുത്തരവാദപരമായ സമീപനത്തില്‍ പ്രതിഷേധിച്ച് സമര നടപടികള്‍ക്ക് ഒരുങ്ങുകയാണ് നാട്ടുകാര്‍.