Connect with us

Hi, what are you looking for?

NEWS

കലാനിധി ശ്രീ ഉമാ മഹേശ്വരത്തപ്പൻ പുരസ്‌കാരം ഏബിൾ സി അലക്സിന് സമ്മാനിച്ചു 

 

കോതമംഗലം : തിരുവനന്തപുരം കലാനിധി സെന്റർ ഫോർ ഇന്ത്യൻ ആർട്സ് ആൻഡ് കൾച്ചറൽ ഹെറിറ്റേജ് ട്രസ്റ്റിന്റെ കലാനിധി ശ്രീ ഉമാ മഹേശ്വരത്തപ്പൻ മാധ്യമ പുരസ്‌കാരം പത്ര പ്രവർത്തകനും, കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ലൈബ്രറി അസിസ്റ്റന്റുമായ ഏബിൾ സി അലക്സിന് സമ്മാനിച്ചു. തിരുവനന്തപുരം ചെങ്കൽ മഹേശ്വരം ശ്രീ ശിവപാർവ്വതി ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ നടനും, എഴുത്തുകാരനും, കേരള ചലച്ചിത്ര അക്കാദമി ചെയർമാനുമായ പ്രേംകുമാർ ആണ് പുരസ്‌കാരം സമ്മാനിച്ചത് . ചലച്ചിത്ര സംവിധായകൻ കെ. മധു, നേമം പുഷ്പരാജ്, പിന്നണി ഗായിക പ്രൊഫ.എൻ ലതിക, കലാനിധി ട്രസ്റ്റ്‌ ചെയര്പേസൻ ഗീത രാജേന്ദ്രൻ തുടങ്ങി രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, സാഹിത്യ മേഖലയിലെ നിരവധിപേർ ചടങ്ങിൽ പങ്കെടുത്തു.ഈ വർഷം സിൽവർ ജൂബിലി ആഘോഷിക്കുന്ന കലാനിധി ട്രസ്റ്റ്‌, സമഗ്ര വാർത്ത റിപ്പോർട്ടിങ്ങിനാണ് എബിളിനെ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്.കർണാടക സംഗീതഞ്ജനും, സ്വാതി തിരുന്നാൾ സംഗീത കോളേജ് മുൻ പ്രിൻസിപ്പലുമായിരുന്ന പ്രൊഫ. പി. ആർ. കുമാര കേരളവർമ്മ,പ്രമോദ് പയ്യന്നൂർ, കെ. ആർ പത്മകുമാർ, ചലച്ചിത്ര നിർമ്മാതാവ് കിരീടം ഉണ്ണി, ചലച്ചിത്ര സംഗീത സംവിധായകൻ മോഹൻ സിത്താര, ഹാബിറ്ററ്റ് ഗ്രൂപ്പ്‌ ചെയർമാൻ പദ്മശ്രീ ജി ശങ്കർ, പശ്ചിമ ബംഗാൾ ഗവ. സെക്രട്ടറി ഡോ. പി. ബി. സലിം ബാവ,മുൻ ഡി ജി പി ആർ ശ്രീലേഖ ഐ പി എസ്,കലാനിധി ട്രസ്റ്റ്‌ ചെയര്പേസൻ ഗീത രാജേന്ദ്രൻ, പ്രൊഫ. കെ. ജെ. രാമഭായ് എന്നിവർ അടങ്ങിയ ജൂറി കമ്മിറ്റിയാണ് പുരസ്കാരത്തിനായി പരിഗണിച്ചത്.

 

You May Also Like

CHUTTUVATTOM

കോതമംഗലം: ലയണ്‍സ് ക്ലബ് കോതമംഗലം ഗ്രേറ്ററിന്റെ നേതൃത്വത്തില്‍ ഐ ഫൗണ്ടേഷന്‍, ചേലാട് മാര്‍ ഗ്രിഗോറിയോസ് ദന്തല്‍ കോളേജ് എന്നിവയുടെ സഹകരണത്തോടെ നാടുകാണി സെന്റ് തോമസ് പള്ളിയില്‍ നേത്ര, ദന്ത പരിശോധന ക്യാമ്പ് നടത്തി....

CHUTTUVATTOM

പോത്താനിക്കാട്: പൈങ്ങോട്ടൂര്‍ സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വാര്‍ഷികവും, വിരമിക്കുന്ന അധ്യാപകര്‍ക്കുള്ള യാത്രയയപ്പ് സമ്മേളനവും നടത്തി. ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ സിസ്റ്റര്‍ മെര്‍ലിന്‍ അധ്യക്ഷത വഹിച്ചു....

CHUTTUVATTOM

കേതമംഗലം: കളഞ്ഞുകിട്ടിയ സ്വര്‍ണാഭരണം ഉടമയെ കണ്ടെത്തി നല്‍കി റവന്യൂ വകുപ്പ് ജീവനക്കാരി. മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നിന്നും കഴിഞ്ഞ ഒന്പതിന് വൈകിട്ടാണ് ഒരു പവന്‍ തൂക്കമുള്ള സ്വര്‍ണ പാദസ്വരം കോതമംഗലം താലൂക്ക്...

CHUTTUVATTOM

കോതമംഗലം: 18 ടീമുകള്‍ പങ്കെടുത്ത കോതമംഗലം ക്രിക്കറ്റ് ലീഗിന്റെ അഞ്ചാം സീസണ്‍ സമാപിച്ചു. ചേലാട് ടിവിജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന ഫൈനലില്‍ ഗ്ലോബ്സ്റ്റാര്‍ പരീക്കണ്ണിയെ സ്ലയേഴ്സ് കറുകടം പരാജയപ്പെടുത്തി. 19 ഓവറില്‍ 135...

CHUTTUVATTOM

കോതമംഗലം: സഹകാരി എം.ജി രാമകൃഷ്ണന്റെ ‘മൂല്യവര്‍ദ്ധിത ഉദ്പാദനവും സഹകരണവും’ ലേഖന സമാഹാരത്തിന്റെ പ്രകാശനം നടത്തി. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ഭാനുമതി രാജുവിന് ആദ്യ പകര്‍പ്പ് നല്‍കി എഫ്‌ഐറ്റി ചെയര്‍മാന്‍ ആര്‍. അനില്‍കുമാര്‍ പ്രകാശന കര്‍മ്മം...

CHUTTUVATTOM

പോത്താനിക്കാട്: മൂവാറ്റുപുഴ വാലി ഇറിഗേഷന്‍ പദ്ധതിയുടെ വലതുകര കനാലില്‍ വെള്ളം തുറന്നു വിടുന്നതിനു മുന്നോടിയായി പോത്താനിക്കാട് പഞ്ചായത്തില്‍ എല്‍ഡിഎഫും, പഞ്ചായത്ത് മെമ്പര്‍മാരും പോത്താനിക്കാട് ഭാഗത്ത് കനാല്‍ ശുചീകരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് കെ.പി...

CHUTTUVATTOM

കോതമംഗലം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ കോതമംഗലം നഗരത്തില്‍ സേവ് കോണ്‍ഗ്രസിന്റെ പേരില്‍ പോസ്റ്റര്‍ പ്രചാരണം. ‘കോതമംഗലം സീറ്റ് കോണ്‍ഗ്രസിന് അവകാശപ്പെട്ടത്, വട്ടിപ്പലിശക്കാരന്‍ കോതമംഗലത്തിന് വേണ്ട, കൈപ്പത്തി വരട്ടെ’ തുടങ്ങിയ രീതിയിലാണ് സേവ് കോണ്‍ഗ്രസിന്റെ...

CHUTTUVATTOM

കോതമംഗലം: വടാട്ടുപാറ സെന്റ് ജോര്‍ജ് പബ്ലിക് സ്‌കൂളില്‍ വാര്‍ഷികാഘോഷം ജോര്‍ജോത്സവ് 2026 സംഘടിപ്പിച്ചു. ആന്റണി ജോണ്‍ എംഎല്‍എ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാ. എല്‍ദോസ് സ്‌കറിയ കുമ്മംകോട്ടില്‍ അധ്യക്ഷത വഹിച്ചു....

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴയില്‍ മുള്ളന്‍പന്നി ഇടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. കൂവപ്പാറ കീഴാലിപ്പടി താഴത്തെതൊട്ടിയില്‍ ടി.എന്‍. ബിജി(50)ക്കാണ് പരിക്കേറ്റത്. ഞായറാഴ്ച പുലര്‍ച്ചെ രണ്ടോടെ കുട്ടമ്പുഴയിലെ ഇറച്ചിക്കട ജീവനക്കാരനായ ബിജി കടയിലേക്ക് പോകുന്നതിനിയില്‍ റോഡിനു...

CHUTTUVATTOM

കോതമംഗലം: മൂവാറ്റുപുഴ ക്രിക്കറ്റ് ലീഗിന് (കെഎംസിഎല്‍ 2026) പരീക്കണ്ണിയില്‍ തുടക്കമായി. പരീക്കണ്ണി അതിനാട്ട് സ്‌പോര്‍സ് ഹബ്ബ് അരീന ഗ്രൗണ്ടില്‍ നടന്ന ക്രിക്കറ്റ് ലീഗിന്റെ ഉദ്ഘാടനം ആന്റണി ജോണ്‍ എംഎല്‍എ നിര്‍വ്വഹിച്ചു. യോഗത്തില്‍ അന്‍വര്‍...

CHUTTUVATTOM

കോതമംഗലം: പെരുമ്പാവൂരില്‍ സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തെത്തുടര്‍ന്നുണ്ടായ ഗതാഗതക്കുരുക്കില്‍പ്പെട്ട് ആംബുലന്‍സ് നിരത്തില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് രണ്ട് സ്വകാര്യ ബസുകള്‍ക്കെതിരെ പോലീസ് നടപടിയെടുത്തു. കോതമംഗലം – അങ്കമാലി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഫ്രന്‍ഡ്ഷിപ്, കോതമംഗലം –...

CHUTTUVATTOM

കോതമംഗലം: കോട്ടപ്പടി വാവേലിയില്‍ വീണ്ടും കാട്ടാനയിറങ്ങി. ശനിയാഴ്ച രാത്രി 7ഓടെയെത്തിയ ആന രാത്രി 9 കഴിഞ്ഞും റോഡിനു സമീപം നിലയുറപ്പിച്ചിരിക്കുകയായിരുന്നു. കോട്ടപ്പടി പഞ്ചായത്തിലെ വടക്കുംഭാഗം, വാവേലി പ്രദേശത്ത് ജനവാസ മേഖലയില്‍ സ്ഥിരമായി ശല്യമുണ്ടാക്കുന്ന...

error: Content is protected !!