കോതമംഗലം: പീഢനകേസില്‍ പ്രതിയായ കോതമംഗലം നഗരസഭയിലെ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാര്‍ കെ.വി. തോമസ് രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ നഗരസഭക്ക് മുന്നില്‍ ധര്‍ണ നടത്തി. പ്രതിപക്ഷ നേതാവ് എ.ജി. ജോര്‍ജ് ഉദ്ഘാടനം ചെയ്തു. അഡ്വ. സിജു എബ്രാഹം അധ്യക്ഷനായി. എം.എസ്. എല്‍ദോസ്, ഷെമീര്‍ പനയ്ക്കല്‍, ഷിബു കുര്യാക്കോസ്, ഭാനുമതി രാജു, നോബ് മാത്യു, പ്രവീണ ഹരീഷ്, സെയ്‌നുമോള്‍ രാജേഷ്, റിന്‍സ് റോയി, സിന്ധു ജിജോ, റോയി കെ. പോള്‍, സലീം മംഗലപ്പാറ എന്നിവര്‍ പ്രസംഗിച്ചു.
