Connect with us

Hi, what are you looking for?

NEWS

കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസി ഊരുകളിലും കെ -ഫോൺ കണക്ഷൻ ലഭ്യമാക്കുന്നത് പരിഗണിച്ചു വരുന്നു: മുഖ്യമന്ത്രി

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസി ഊരുകളിൽ കെ- ഫോൺ കണക്ഷൻ ലഭ്യമാക്കുന്നത് പരിഗണിച്ചു വരുന്നതായി മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു . ആന്റണി ജോൺ എം എൽ എ യുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് ഇക്കാര്യം വ്യക്തമാക്കിയത് . മണ്ഡലത്തിലെ കെ ഫോണിന്റെ നിലവിലെ സ്ഥിതിയെ സംബന്ധിച്ചും ആദിവാസി ഊരുകളിലേക്ക് കെ ഫോൺ കണക്ഷൻ ലഭ്യമാക്കേണ്ട ആവിശ്യകതയെ സംബന്ധിച്ചും എം എൽ എ ചോദ്യം ഉന്നയിച്ചു . കോതമംഗലം മണ്ഡലത്തിൽ കെ ഫോണിന്റെ ഒന്നാം ഘട്ടത്തിന്റെ ഭാഗമായി സാമ്പത്തിക പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് കണക്ഷൻ നല്കുന്നതിലേക്ക് വേണ്ടി തദ്ദേശ സ്വയം ഭരണ വകുപ്പിൽ നിന്നും 100 ഗുണഭോക്‌താക്കളുടെ പട്ടിക ലഭ്യമായിട്ടുണ്ടെന്നും അവയിൽ നാളിതുവരെ 19 ഗുണഭോക്താക്കൾക്ക് കെ ഫോൺ സേവനം ഉറപ്പുവരുത്തിയിട്ടുണ്ടെന്നും മണ്ഡലത്തിൽ നിലവിൽ 186 സർക്കാർ ഓഫീസുകളിൽ കെ ഫോൺ കണക്ഷൻ നൽകിയിട്ടുണ്ടെന്നും തുടർച്ചയിൽ കുട്ടമ്പുഴ പഞ്ചായത്തിലെ ഊരുകളിലേക്കും കണക്ഷൻ നല്കുന്നതിനുള്ള നടപടികൾ പരിഗണിച്ചു വരുന്നതായും മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു .

You May Also Like

NEWS

കോതമംഗലം : കോതമംഗലം താലൂക്കിൽ എസ് എസ് എൽ സി പരീക്ഷയിൽ മികച്ച വിജയം . താലൂക്കിൽ ആകെ 30 സ്കൂളുകളിലായി 2824 കുട്ടികളാണ് പരീക്ഷ എഴുതിയത്.13 സർക്കാർ സ്കൂളുകൾ,16എയ്ഡഡ് സ്കൂളുകൾ,1 അൺ...

CRIME

പെരുമ്പാവൂർ: നിരവധി മോഷണക്കേസിലെ പ്രതി പോലീസ് പിടിയിൽ . ട്രിച്ചി ലാൽഗുഡി മനയ്ക്കൽ അണ്ണാനഗർ കോളനിയിൽധർമ്മരാജ് (29) നെയാണ് പെരുമ്പാവൂർ എഎസ്പി യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. ഒന്നാം തീയതി പെരുമ്പാവൂർ...

NEWS

കോതമംഗലം : കോതമംഗലം താലൂക്കിലെ ഏക നാട്ടാനയായിരുന്ന തൃക്കാരിയൂർ ശിവനാരായണൻ ചരിഞ്ഞു. കേരളത്തിലെ തന്നെ നിരവധി പൂരങ്ങളിൽ ആണി നിരന്നിരുന്ന കൊമ്പന് ആരാധകരും ഏറെയാരുന്നു. തൃക്കാരിയൂർ കിഴക്കേമഠത്തിൽ സുദർശനകുമാറിന്റെ ഉടമസ്ഥതയിലുള്ള ആനയായിരുന്നു ശിവനാരായണൻ....

NEWS

പാലക്കുഴ : പുലി ഭീതിയിൽ പാലക്കുഴ നിവാസികൾ. പഞ്ചായത്തിലെ മാറിക വഴിത്തല മേഖലയിൽ പുലി ഇറങ്ങിയതായുള്ള ആശങ്ക പടർന്നതോടെ ജനങ്ങൾ ഭീതിയിലാണ്. തിങ്കളാഴ്ച രാത്രിയാണ് വഴിത്തല പതിപ്പള്ളി സജിയുടെ വീടിന്റെ പരിസരത്ത് പുലിയെ...