Connect with us

Hi, what are you looking for?

EDITORS CHOICE

ജില്ലാ പഞ്ചായത്ത് നേര്യമംഗലം ഡിവിഷനിൽ വിജയം കൊയ്ത് കെ കെ ദാനി.

കോതമംഗലം : തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ എറണാകുളം ജില്ലാ പഞ്ചായത്ത്‌ നേര്യമംഗലം ഡിവിഷനിൽ എൽ.ഡി.എഫ്. സ്വതത്ര സ്ഥാനാർഥിയായി മത്സരിച്ച കെ. കെ. ദാനിക്ക് തിളക്കമാർന്ന വിജയം. കീരംപാറ സഹകരണ ബാങ്കിൽ ദീർഘകാലം പ്രസിഡന്റ് ആയും യാക്കോബായ സഭയുടെ സന്തത സഹചാരിയായുമുള്ള പ്രദേശത്തുടനീളമുള്ള സൗഹൃദവലയവും ഒക്കെ വോട്ടായി മാറി . ജനാധിപത്യ കേരള കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ ദാനി കോതമംഗലം ബ്ലോക്ക്‌ പഞ്ചായത്തിന്റെ കീരംപാറ ഡിവിഷൻ മെമ്പറായാണ് ആദ്യം ജനപ്രതിനിധി ആകുന്നത്.

2005ൽ കീരംപാറ പഞ്ചായത്ത്‌ പ്രസിഡന്റും ആയി. 2002 മുതൽ കീരംപാറ സർവീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റ് ആണ്. കോതമംഗലം എം എ. കോളേജ് അസോസിയേഷൻ എക്സിക്യൂട്ടീവ് അംഗം, ഫാർമേഴ്‌സ് ക്ലബ്‌ കളുടെ ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് എന്നീ നിലകളിലും സേവനം ചെയ്യുന്നു. മികച്ചൊരു കർഷകൻ കൂടിയായ ദാനിയുടെ വിജയം നേര്യമംഗലം ഡിവിഷന് ഗുണകരമാകും എന്ന് പ്രതീക്ഷിക്കാം.

You May Also Like

EDITORS CHOICE

കൊച്ചി : അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോടുള്ള ആദര സൂചകമായി പൂവുകൾ കൊണ്ട് 25 അടി വലിപ്പമുള്ള അദ്ദേഹത്തിന്റെ പുഷ്‌പ്പ ചിത്രം നിര്‍മിച്ചിരിക്കുകയാണ് പ്രശസ്ത ശിൽപ്പിയും, ചിത്രകാരനുമായ ഡാവിഞ്ചി സുരേഷ് ....

EDITORS CHOICE

കോതമംഗലം :പ്രായം വെറും അക്കങ്ങൾ മാത്രമാണെന്ന് തെളിയിക്കുകയാണ് കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് കോമേഴ്‌സ് വിഭാഗം മേധാവി ഡോ. ഡയാന ആൻ ഐസക്.തന്റെ നാലാം വയസിൽ മനസ്സിൽ മുളപൊട്ടിയ ആഗ്രഹ ത്തിന്റെ പൂർത്തികരണംകൂടിയാണ്...

EDITORS CHOICE

കൊച്ചി :മലയാളത്തിൻ്റെ കവി കുഞ്ഞുണ്ണി മാഷിന്റെ മണൽ ശില്പമൊരുക്കി പ്രശസ്ത ശിൽപ്പി ഡാവിഞ്ചി സുരേഷ്. തൃശൂർ കഴിമ്പ്രം ബീച്ച് സ്വപ്നതീരത്താണ് കുഞ്ഞുണ്ണി മാഷിന്റെ ശില്പം ഒരുക്കിയിരിക്കുന്നത്.കഴിമ്പ്രം ബീച്ച് ഫെസ്റ്റിന് മുന്നോടിയായി നടന്ന സാഹിത്യസദസ്സില്‍...

NEWS

ഇടുക്കി : സഞ്ചാരികളുടെ മനം മയക്കും പ്രകൃതി ഭംഗി. കൂട്ടിന് തണുപ്പും കോടമഞ്ഞും.. പിന്നെ വരയാടുകളും. മൂന്നാർ, ഇരവികുളം ദേശിയോദ്യനം സന്ദർശിക്കുന്നവർക്ക് കാഴ്ച്ചയുടെ നവ്യമായ അനുഭവമാണ് ഇവിടം സമ്മാനിക്കുന്നത്. ഇടയ്ക്കിടെ വീശിയടിക്കുന്ന കോടയും,...

error: Content is protected !!