Connect with us

Hi, what are you looking for?

NEWS

ജസ്റ്റിസ് ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട്;ശുപാർശകൾ ക്രോഡീകരിച്ച് മന്ത്രിസഭയുടെ പരിഗണനയ്ക്ക് സമർപ്പിക്കുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തില്‍; മന്ത്രി വി അബ്ദുറഹിമാൻ

കോതമംഗലം : ജസ്റ്റിസ് ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട് ശുപാർശകൾ ക്രോഡീകരിച്ച് മന്ത്രിസഭയുടെ പരിഗണനയ്ക്ക് സമർപ്പിക്കുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിലാണെന്നും, കമ്മീഷന്റെ ശുപാർശകൾ ചർച്ച ചെയ്ത് അന്തിമ രൂപ മാക്കുന്നതിനായി ഈ മാസം 17-ാം തീയതി മുഖ്യമന്ത്രി യോഗം വിളിച്ചിട്ടുള്ളതായും മന്ത്രി വി അബ്ദുറഹിമാൻ നിയമസഭയിൽ അറിയിച്ചു. ജസ്റ്റിസ് ജെ. ബി കോശി കമ്മീഷൻ റിപ്പോർട്ടിൽ സർക്കാർ ഇതുവരെ സ്വീകരിച്ച നടപടികളെ സംബന്ധിച്ചും, കമ്മീഷൻ ശുപാർശകൾ അടിയന്തിരമായി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുമുള്ള ആന്റണി ജോൺ എം എൽ എയുടെ നിയമസഭാ ചോദ്യത്തിനു മറുപടിയായിട്ടാണ് മന്ത്രി ഇക്കാര്യം സഭയിൽ വ്യക്തമാക്കിയത്.05/11/2020 തീയതിയിലെ സ.ഉ.
(എം.എസ്‌)നം.214/ 2020/ആഭ്യന്തരം നമ്പര്‍ ഉത്തരവ്‌ പ്രകാരം സംസ്ഥാനത്തെ ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ, സാമ്പത്തിക പിന്നാക്കാവസ്ഥ, ക്ഷേമം എന്നിവ സംബന്ധിച്ച പ്രശ്നങ്ങള്‍ പഠിക്കുവാന്‍ വേണ്ടിയാണ്‌ ജസ്റ്റിസ്‌ (റിട്ട) ജെ.ബി.കോശി കമ്മീഷന്‍ രൂപീകൃതമായത്‌. ബഹു.
മുഖ്യമന്ത്രിക്ക്‌ ജസ്റ്റിസ്‌ (റിട്ട) ജെ.ബി.കോശി കമ്മീഷന്‍ സമര്‍പ്പിച്ച പഠന റിപ്പോര്‍ട്ടിലെ 284 ശിപാര്‍ശകളാണ്‌ പരിശോധിച്ച്‌ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനായി ആഭ്യന്തര വകുപ്പില്‍ നിന്നും ന്യൂനപക്ഷ ക്ഷേമ വകുപ്പിലേക്ക്‌ 20.06.2023 -ല്‍ കൈമാറിയത്‌. പ്രസ്തുത ശിപാര്‍ശകളില്‍ത്തന്നെ ഉള്‍പ്പിരിവുകളും ധാരാളമുണ്ട്‌.
ന്യൂനപക്ഷ ക്ഷേമ വകപ്പ്‌ ഉള്‍പ്പെടെ മുപ്പത്തിയഞ്ചോളം വകുപ്പുകളില്‍ നടപ്പാക്കേണ്ടന്ന കാര്യങ്ങള്‍ ശിപാര്‍ശയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളതിനാല്‍, അതാത്‌ വകുപ്പുകള്‍ പരിശോധിച്ചു തീരുമാനം കൈക്കൊള്ളേണ്ട നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനായും അവ ക്രോഡീകരിക്കുന്നതിനായും സെക്രട്ടറിമാരുടെ യോഗം വകുപ്പ്‌ മന്ത്രി 09.01.2024 തീയതിയിലും ന്യൂനപക്ഷ ക്ഷേമ വകുപ്പുമായി ബന്ധപ്പെട്ട ശിപാര്‍ശകളിന്‍മേല്‍ നടപടി സംബന്ധിച്ച്‌ ചര്‍ച്ച ചെയ്യുന്നതിനായി 22. 08.2024 തീയതിയിലും യോഗം വിളിച്ചു ചേര്‍ക്കുകയുണ്ടായി.
കൂടാതെ, ജസ്റ്റിസ്‌ (റിട്ട) ജെ.ബി.കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ പരിശോധിച്ച്‌ അഭിപ്രായങ്ങള്‍ സമര്‍പ്പിക്കുവാന്‍ ചീഫ്‌ സെക്രട്ടറി അദ്ധ്യക്ഷനായി ന്യൂനപക്ഷ ക്ഷേമ വകുപ്പ്‌ സെക്രട്ടറി, പൊതുഭരണ വകുപ്പ്‌ സെക്രട്ടറി എന്നിവര്‍ അംഗങ്ങളായും സ.ഉ.(സാധാ)നം.993/2024/ പൊ.ഭ.വ. നമ്പരായി 02.03.2024 തീയതിയില്‍ ഒരു കമ്മിറ്റി രൂപികരിച്ചി ട്ടുണ്ട്‌. ടി കമ്മിറ്റി കൃത്യമായ ഇടവേളകളില്‍ യോഗം ചേര്‍ന്ന്‌ കമ്മീഷന്‍ ശുപാര്‍ശകളിന്‍മേല്‍ ബന്ധപ്പെട്ട വകുപ്പുകള്‍ സ്വീകരിയ്ക്കേണ്ട നടപടികള്‍ പരിശോധിച്ചു തുടര്‍നടപടികള്‍ സ്വീകരിച്ചു വരുന്നു .
വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട ശുപാര്‍ശകള്‍ ക്രോഡീകരിച്ച്‌ മന്ത്രിസഭയുടെ പരിഗണനയ്ക്ക്‌ സമര്‍പ്പിക്കുന്നതിനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണെന്നും കമ്മീഷന്റെ ശിപാര്‍ശകള്‍ ചര്‍ച്ച ചെയ്ത്‌ അന്തിമരൂപമാക്കുന്നതിനായി 17.02.2025-ന്‌ ബഹു.മുഖ്യമന്ത്രി മീറ്റിങ്ങ്‌ നടത്താന്‍ തീരുമാനിച്ചിട്ടുള്ളതായും മന്ത്രി വി അബ്ദുറഹിമാൻ സഭയിൽ അറിയിച്ചു.

You May Also Like

NEWS

കോതമംഗലം : കേരളത്തിന്റെ സസ്യ വൈവിധ്യത്തിലേക്ക് ഒരു പുതിയ പേര് കൂടി. കൊല്ലം ജില്ലയിലെ റോസ് മലയിൽ നിന്ന് ഒരു പുതിയ ഇനം പായൽ കണ്ടെത്തി. ശുദ്ധജല ആവാസ വ്യവസ്ഥകളിൽ മാത്രം കാണുന്ന...

NEWS

കോതമംഗലം : നെല്ലിക്കുഴി പീസ് വാലിയിൽ ലിഫ്റ്റിൽ കുടുങ്ങിയ 26-പേരെ രക്ഷപെടുത്തി കോതമംഗലം ഫയർ ഫോഴ്സ്.ഞായർ രാത്രി 8 മണിയോടെ നെല്ലിക്കുഴി പീസ് വാലി സന്ദർശിക്കുവാൻ എത്തിയ പെരുമ്പാവൂർ വാഴക്കുളം സ്വദേശികളായ യുവാക്കളാണ്...

NEWS

പല്ലാരിമംഗലം : സംസ്ഥാന സർക്കാർ അനുവദിച്ച 1 കോടിരൂപ ചെലവഴിച്ച് നവീകരണപ്രവർത്തനങ്ങൾ പൂർത്തീകരിച്ച ഐക്യകേരളത്തിന്റെ ആദ്യത്തെ മുഖ്യമന്ത്രി ഇഎംഎസ്സിന്റെ നാമധേയത്തിലുള്ള പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത് സ്റ്റേഡിയം യുവജനകാര്യ കായികവകുപ്പ് മന്ത്രി വി അബ്ദുൾറഹ്മാൻ ഉദ്ഘാടനം...

NEWS

കോതമംഗലം : പഴയ ആലുവ – മൂന്നാർ രാജപാത തുറക്കണമെന്നാവശ്യപ്പെട്ട് പൂയംകുട്ടിയിൽ സംഘടിപ്പിച്ച ജനകീയ മാർച്ചിൽ പങ്കെടുത്ത് ആയിരങ്ങൾ. മാർച്ചിന് മുന്നോടിയായി പൂയംകുട്ടിയിൽ ചേർന്ന പ്രതിഷേധ സമ്മേളനം അഡ്വ.ഡീൻ കുര്യാക്കോസ് എം പി...

NEWS

കോതമംഗലം:കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിലെ പ്രധാന ക്ഷേത്രങ്ങളിൽ ഒന്നായ തൃക്കാരിയൂർ മഹാദേവഷേത്രത്തിലെ തിരുവുത്സവം മാർച്ച്‌ 15 ന് കൊടിയേറി മാർച്ച്‌ 24 ന് ആറാട്ടോടെ സമാപിക്കുന്ന തിരു ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്ര പരിസരത്ത് റവന്യൂ വകുപ്പിന്റെ...

NEWS

കോതമംഗലം : കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് കോതമംഗലത്ത് ഏപ്രിൽ 8 മുതൽ 11 വരെ സംഘടിപ്പിക്കുന്ന സംസ്ഥാനതല കേരളോത്സവത്തിന്റെ സംഘാടക സമിതി രൂപീകരണയോഗം കോതമംഗലം മാർ തോമ ചെറിയ പള്ളി...

NEWS

കോതമംഗലം: ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ മികച്ച അങ്കൻവാടി വർക്കർക്കുള്ള സംസ്ഥാന അവാർഡ് ജേതാക്കളെ ആദരിച്ചു. കോതമംഗലം ബ്ലോക്ക് ഐ.സി.ഡി.എസ് ലെ നേര്യമംഗലം നമ്പർ 14 അങ്കൻവാ ടിയിലെ പി.കെ രാധിക , ഇരമല്ലൂർ...

NEWS

കോതമംഗലം: ഇരുമലപ്പടിയിലെ പെട്രോൾ പമ്പില്‍ പൊട്ടിത്തെറി. പമ്പിലുണ്ടായിരുന്നവര്‍ക്ക് ഭൂകമ്പംപോലെയാണ് അനുഭവപ്പെട്ടത്.ഭൂമിക്കടിയിലുള്ള ഇന്ധന ടാങ്കുകളിലേക്കുള്ള മാന്‍ ഹോളുകളുടെ അടപ്പുകള്‍ ശക്തമായി തുറക്കുകയും പൊങ്ങിതെറിക്കുകയും ചെയ്തു.തറയില്‍ വിരിച്ച കോണ്‍ക്രീറ്റ് കട്ടകള്‍ ഇളകി തെറിച്ചു.ഒരു കട്ട തെറിച്ചുവീണ്...

NEWS

കോതമംഗലം: താലൂക്ക് ആശുപത്രിയിലെ ഓര്‍ത്തോപീഡിക്‌സ് വിഭാഗത്തിന്റെ പ്രവര്‍ത്തനം നിലച്ചിട്ട് നാല് മാസം പിന്നിടുന്നു. അതുവരെയുണ്ടായിരുന്ന ഡോക്ടര്‍ സ്ഥലം മാറിയതോടെ പകരം മറ്റൊരു ഡോക്ടറെ നിയമിച്ചെങ്കിലും ചുമതലയേറ്റെടുക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. ഓര്‍ത്തോപീഡിക്‌സ് വിഭാഗത്തില്‍ ദിവസവും...

NEWS

കോതമംഗലം : തൃക്കാരിയൂർ ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനത്തോടെയുള്ള പ്രവർത്തനം ഉണ്ടാകണമെന്നും, നാടിന്റെ ആകെ ഉത്സവമായി മാറ്റുന്നതിനുള്ള പൂർണ്ണ സഹകരണം എല്ലാ വിഭാഗം ജനങ്ങളിൽ...

NEWS

കോതമംഗലം : കവളങ്ങാട് സർവീസ് സഹകരണ ബാങ്കിന്റെ നിർമ്മാണത്തിലിരുന്ന കെട്ടിടം ഇടിഞ്ഞു പൊളിഞ്ഞു വീണതിലെ അഴിമതി അന്വേഷിക്കണം എന്ന് ആവശ്യപെട്ട് ബിജെപി നേരിയമംഗലം, നെല്ലിമറ്റം മേഖലകളുടെ സംയുക്ത ആഭിമുഖ്യത്തിൽ സായാഹ്ന ധർണയും മാർച്ചും...

NEWS

കോതമംഗലം: ഒക്ടോബർ മാസത്തോടുകൂടി നേര്യമംഗലത്തെ പുതിയ പാലത്തിന്റെ പണിപൂർത്തീകരിക്കും:  അഡ്വ.ഡീൻ കുര്യാക്കോസ് എംപി. എൻഎച്ച് നവീകരണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുവാൻ എത്തിയതായിരുന്നു MP. നേര്യമംഗലം പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ എല്ലാം നേരിട്ട് വിലയിരുത്തി....

error: Content is protected !!