കോതമംഗലം : ജസ്റ്റിസ് ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട് ശുപാർശകൾ ക്രോഡീകരിച്ച് മന്ത്രിസഭയുടെ പരിഗണനയ്ക്ക് സമർപ്പിക്കുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിലാണെന്നും, കമ്മീഷന്റെ ശുപാർശകൾ ചർച്ച ചെയ്ത് അന്തിമ രൂപ മാക്കുന്നതിനായി ഈ മാസം 17-ാം തീയതി മുഖ്യമന്ത്രി യോഗം വിളിച്ചിട്ടുള്ളതായും മന്ത്രി വി അബ്ദുറഹിമാൻ നിയമസഭയിൽ അറിയിച്ചു. ജസ്റ്റിസ് ജെ. ബി കോശി കമ്മീഷൻ റിപ്പോർട്ടിൽ സർക്കാർ ഇതുവരെ സ്വീകരിച്ച നടപടികളെ സംബന്ധിച്ചും, കമ്മീഷൻ ശുപാർശകൾ അടിയന്തിരമായി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുമുള്ള ആന്റണി ജോൺ എം എൽ എയുടെ നിയമസഭാ ചോദ്യത്തിനു മറുപടിയായിട്ടാണ് മന്ത്രി ഇക്കാര്യം സഭയിൽ വ്യക്തമാക്കിയത്.05/11/2020 തീയതിയിലെ സ.ഉ.
(എം.എസ്)നം.214/ 2020/ആഭ്യന്തരം നമ്പര്‍ ഉത്തരവ് പ്രകാരം സംസ്ഥാനത്തെ ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ, സാമ്പത്തിക പിന്നാക്കാവസ്ഥ, ക്ഷേമം എന്നിവ സംബന്ധിച്ച പ്രശ്നങ്ങള്‍ പഠിക്കുവാന്‍ വേണ്ടിയാണ് ജസ്റ്റിസ് (റിട്ട) ജെ.ബി.കോശി കമ്മീഷന്‍ രൂപീകൃതമായത്. ബഹു.
മുഖ്യമന്ത്രിക്ക് ജസ്റ്റിസ് (റിട്ട) ജെ.ബി.കോശി കമ്മീഷന്‍ സമര്‍പ്പിച്ച പഠന റിപ്പോര്‍ട്ടിലെ 284 ശിപാര്‍ശകളാണ് പരിശോധിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനായി ആഭ്യന്തര വകുപ്പില്‍ നിന്നും ന്യൂനപക്ഷ ക്ഷേമ വകുപ്പിലേക്ക് 20.06.2023 -ല്‍ കൈമാറിയത്. പ്രസ്തുത ശിപാര്‍ശകളില്‍ത്തന്നെ ഉള്‍പ്പിരിവുകളും ധാരാളമുണ്ട്.
ന്യൂനപക്ഷ ക്ഷേമ വകപ്പ് ഉള്‍പ്പെടെ മുപ്പത്തിയഞ്ചോളം വകുപ്പുകളില്‍ നടപ്പാക്കേണ്ടന്ന കാര്യങ്ങള്‍ ശിപാര്‍ശയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളതിനാല്‍, അതാത് വകുപ്പുകള്‍ പരിശോധിച്ചു തീരുമാനം കൈക്കൊള്ളേണ്ട നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനായും അവ ക്രോഡീകരിക്കുന്നതിനായും സെക്രട്ടറിമാരുടെ യോഗം വകുപ്പ് മന്ത്രി 09.01.2024 തീയതിയിലും ന്യൂനപക്ഷ ക്ഷേമ വകുപ്പുമായി ബന്ധപ്പെട്ട ശിപാര്‍ശകളിന്‍മേല്‍ നടപടി സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനായി 22. 08.2024 തീയതിയിലും യോഗം വിളിച്ചു ചേര്‍ക്കുകയുണ്ടായി.
കൂടാതെ, ജസ്റ്റിസ് (റിട്ട) ജെ.ബി.കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ പരിശോധിച്ച് അഭിപ്രായങ്ങള്‍ സമര്‍പ്പിക്കുവാന്‍ ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായി ന്യൂനപക്ഷ ക്ഷേമ വകുപ്പ് സെക്രട്ടറി, പൊതുഭരണ വകുപ്പ് സെക്രട്ടറി എന്നിവര്‍ അംഗങ്ങളായും സ.ഉ.(സാധാ)നം.993/2024/ പൊ.ഭ.വ. നമ്പരായി 02.03.2024 തീയതിയില്‍ ഒരു കമ്മിറ്റി രൂപികരിച്ചി ട്ടുണ്ട്. ടി കമ്മിറ്റി കൃത്യമായ ഇടവേളകളില്‍ യോഗം ചേര്‍ന്ന് കമ്മീഷന്‍ ശുപാര്‍ശകളിന്‍മേല്‍ ബന്ധപ്പെട്ട വകുപ്പുകള്‍ സ്വീകരിയ്ക്കേണ്ട നടപടികള്‍ പരിശോധിച്ചു തുടര്‍നടപടികള്‍ സ്വീകരിച്ചു വരുന്നു .
വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട ശുപാര്‍ശകള്‍ ക്രോഡീകരിച്ച് മന്ത്രിസഭയുടെ പരിഗണനയ്ക്ക് സമര്‍പ്പിക്കുന്നതിനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണെന്നും കമ്മീഷന്റെ ശിപാര്‍ശകള്‍ ചര്‍ച്ച ചെയ്ത് അന്തിമരൂപമാക്കുന്നതിനായി 17.02.2025-ന് ബഹു.മുഖ്യമന്ത്രി മീറ്റിങ്ങ് നടത്താന്‍ തീരുമാനിച്ചിട്ടുള്ളതായും മന്ത്രി വി അബ്ദുറഹിമാൻ സഭയിൽ അറിയിച്ചു.
