Connect with us

Hi, what are you looking for?

NEWS

ജൂൺ 26 ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു

കോതമംഗലം : “ലഹരി വിമുക്ത നെല്ലിക്കുഴി ” എന്ന മുദ്രാവാക്യത്തിൽ ഊന്നി നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് ലഹരി വിമുക്ത ദിനാചരണം സംഘടിപ്പിച്ചു.
ജനങ്ങൾക്കിടയിൽ ലഹരിയെ കുറിച്ച് അവബോധം സൃഷ്ടിക്കുക, ലഹരി വിമുക്ത മനോഭാവം വളർത്തുക, യുവതി യുവാക്കൾക്കിടയിൽ ലഹരിക്കെതിരായി ബോധവൽക്കരണം സംഘടിപ്പിക്കുക എന്നതായിരുന്നു പ്രധാന പ്രമേയം.നെല്ലിക്കുഴി കനാൽ പാലം ജംഗ്ഷനിൽ ഉള്ള സെൻഹ ഓഡിറ്റോറിയത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എം മജീദ് അദ്ധ്യക്ഷത വഹിച്ച യോഗം ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭ വിനയൻ സ്വാഗതം ആശംസിച്ചു.സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ എൻ ബി ജമാൽ,മൃദുല ജനാർദ്ദനൻ, എം എം അലി,വാർഡ് മെമ്പർമാരായ കെ കെ നാസർ, എം വി റെജി, നാസർ വട്ടേക്കാടൻ തുടങ്ങിയവർ സംസാരിച്ചു. ഗ്രാമപഞ്ചായത്തിന്റെ വിവിധ കോളേജുകളിൽ നിന്നെത്തിയ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ഫ്ലാഷ് മോബ്,ലഹരിക്കെതിരായ സ്കിറ്റുകൾ എന്നിവ അവതരിപ്പിച്ചു. കോതമംഗലം സ്റ്റേഷൻ ഹൗസ് ഓഫീസർ സി ബിജോയ്‌ ലഹരിക്കെതിരെ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു വിഷയത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ട് ഗ്രാമപഞ്ചായത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ സാമൂഹ്യ സംഘടന പ്രതിനിധികൾ ബഹുജനങ്ങൾ എന്നിവർ പരിപാടിയിൽ പങ്കാളികളായി.

You May Also Like

CHUTTUVATTOM

കോതമംഗലം:വോട്ട് ബഹിഷ്‌ക്കരണവുമായി നെല്ലിമറ്റം കരിമരുതംചാല്‍-കോട്ടപ്പാടം നിവാസികള്‍ രംഗത്ത്. നിരവധി കുടുംബങ്ങള്‍ ഉപയോഗിക്കുന്ന റോഡ് തകര്‍ന്ന് തരിപ്പണമായിട്ട് വര്‍ഷങ്ങള്‍ ആയെന്നും കുടിവെള്ളം കിട്ടാക്കനിയാണെന്നും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബഹിഷ്‌ക്കരണ തീരുമാനം. യുഡിഎഫ് ഭരിക്കുന്ന കവളങ്ങാട്...

CHUTTUVATTOM

കോതമംഗലം: കോതമംഗലം നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷിബു തെക്കുംപുറം കുടുംബസമേതം സെന്റ് ജോര്‍ജ്ജ് സ്‌കൂളിലെ 82-ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്തു. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നും തന്റെ വിജയം സുനിശ്ചിതമാണെന്നും സ്ഥാനാര്‍ത്ഥി...

NEWS

  കോതമംഗലം: കോതമംഗലം മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റണി ജോണ്‍ കോഴിപ്പിള്ളി ഗവ. എല്‍പി സ്‌കൂള്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി. ഭാര്യ സ്റ്റെഫിയോടൊപ്പമെത്തിയാണ് ആന്റണി ജോണ്‍ വോട്ട് രേഖപ്പെടുത്തിയത്. എല്‍ഡിഎഫ് വന്‍ വിജയം...

NEWS

കോതമംഗലം: നിയമസഭ തെരഞ്ഞെടുപ്പിനുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം കോതമംഗലം എംഎ കോളേജില്‍ നടന്നു. വിദൂര ബൂത്തുകളിലേക്കുള്ള സാമഗ്രികള്‍ ജീപ്പില്‍ കയറ്റി ബ്ലാവനയിലെത്തിയാണ് ഉദ്യോഗസ്ഥര്‍ മറുകരയിലെത്തിയത്. എറണാകുളം ജില്ലയിലെ അഞ്ച് വിദൂര ബൂത്തുകള്‍ കുട്ടംപുഴ...

NEWS

കോതമംഗലം: തെരഞ്ഞെടുപ്പുകളിലെ പ്രചരണായുധമായ പാരഡി ഗാനങ്ങളുടെ രചനയില്‍ ഇത്തവണയും തിളങ്ങുകയാണ് കോതമംഗലം സ്വദേശിയായ എല്‍ദോ പുന്നേക്കാട്. വിവിധ മണ്ഡലങ്ങളിലെ എഴുപതിലധികം സ്ഥാനാര്‍ത്ഥികളാണ് ഈ തെരഞ്ഞെടുപ്പില്‍ എല്‍ദോയുടെ പാരഡി ഗാനങ്ങള്‍ പ്രചരണത്തിനായി ഉപയോഗിച്ചത്. മുന്നൂറിലേറെ...

NEWS

കോതമംഗലം: ഭൂതത്താന്‍കെട്ട് ഡാമിന്റെ 15 ഷട്ടറുകളില്‍ എട്ടാമത്തെ ഷട്ടര്‍ തകര്‍ന്നുവീണു. ചെയിന്‍ പൊട്ടിയതിനെ തുടര്‍ന്ന് കൗണ്ടര്‍ വെയ്റ്റ് താഴേക്ക് പതിക്കുകയായിരുന്നു. ഷട്ടര്‍ ഉയര്‍ത്തുന്നതിനും താഴ്ത്തുന്നതിനും അനിവാര്യമായ ഘടകമാണ് കൗണ്ടര്‍ വെയിറ്റ്. നിലവില്‍ ഷട്ടര്‍...

CHUTTUVATTOM

കോതമംഗലം: ഏപ്രിൽ 9 വ്യാഴാഴ്ച നടക്കുന്ന നിയമ സഭ തിരെഞ്ഞെടുപ്പ് പിണറായി സർക്കാരിന്റെ അന്ത്യം കുറിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.കോതമംഗലത്തെ യുഡിഫ് സ്ഥാനാർഥി ഷിബു തെക്കുംപുറത്തിന്റെ വിജയത്തിനായി യുഡിഫ് കേന്ദ്ര...

NEWS

കോതമംഗലം: തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലേക്ക് എത്തിയതോടെ പ്രചാരണം ചൂടുപിടിക്കുകയാണ്. പര്യടനം അവസാനിച്ചതോടെ സ്ഥാനാര്‍ത്ഥികള്‍ പരമാവധി വോട്ടര്‍മാരെ നേരിട്ട് കാണാന്‍ കുടുംബസംഗമങ്ങള്‍ സംഘടിപ്പിക്കുകയാണ്. ഇതിന് പുറമേ സാമൂഹികമാധ്യമങ്ങളെയും പരമാവധി പ്രയോജനപ്പെടുത്തുന്നു. തെരഞ്ഞെടുപ്പിന് മുന്‍പുള്ള...

ACCIDENT

കോതമംഗലം: കവളങ്ങാട് പഞ്ചായത്ത് വാര്‍ഡ് 9 ചെമ്പന്‍കുഴിയില്‍ കെഎസ്ആര്‍ടിസി ബസിന്റെ പിന്‍ഭാഗത്തെ ടയറുകള്‍ക്ക് തീ പിടിച്ചത് പരിഭ്രാന്തി പരത്തി. കുമളിയില്‍ നിന്നും 100 ഓളം യാത്രക്കാരുമായി എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ...

NEWS

മൂവാറ്റുപുഴ: മൂവാറ്റുപുഴ – കോതമംഗലം റോഡില്‍ പെരുമറ്റം ജംഗ്ഷന് സമീപം രണ്ട് സ്‌കൂട്ടറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. കടുംപിടി വേലകോട്ടില്‍ സല്‍മാന്‍ നാസര്‍ (27) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് 6.20ഓടെയായിരുന്നു...

CHUTTUVATTOM

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ കമ്പ്യൂട്ടർ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ്/ ഡാറ്റ അനലിറ്റിക്സ്, കെമിസ്ട്രി, ഫിസിക്സ്‌, ബോട്ടണി, സൂവോളജി, സോഷ്യോളജി, ഹിന്ദി, മാത്തമാറ്റിക്സ്, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ് വിഭാഗങ്ങളിൽ ഗസ്റ്റ് അധ്യാപക...

CHUTTUVATTOM

കോതമംഗലം: കോതമംഗലം യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷിബു തെക്കുംപുറത്തിന് വേണ്ടിയുള്ള പ്രചാരണത്തിനായി കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പില്‍ കോതമംഗലത്ത് റോഡ് ഷോ നടത്തി. നെല്ലിക്കുഴി ഇരുമലപ്പടിയില്‍ നിന്ന് കോതമംഗലത്തേക്കുള്ള റോഡ് ഷോയില്‍ നൂറുകണക്കിന്...

error: Content is protected !!