Connect with us

Hi, what are you looking for?

NEWS

കൊറോണ രക്ഷക് പോളിസി ഉടമക്ക് ചികിത്സാ ചിലവും നഷ്ടപരിഹാരവും കോടതി ചിലവും ഉൾപ്പടെ മൂന്നു ലക്ഷം രൂപ നൽകാൻ വിധി

കോതമംഗലം: കോതമംഗലത്തെ ഒരു വ്യാപാര സ്ഥാപനത്തിന ഉടമയായ ജയിംസ് തോമസ് എന്നയാൾ 2020ൽ ഓറിയൻറ് ഇൻഷ്യറൻസ് കമ്പനിയുടെ കൊറോണ രക്ഷക് പോളിസിയിൽ 6936 രൂപ അsച്ച് അതിൽ അംഗമായി ചേർന്നു. കോ വിഡ് ബാധിച്ച് ആശുപത്രിയിൽ അഡ്മിറ്റ് ആയതിന് ശേഷം ഡിസ്ചാർജ്ജ് ആ കുമ്പോൾ പോളിസി ഉടമക്ക് രണ്ടര ലക്ഷം രുപ ലഭിക്കുമെന്നതായിരുന്നു ഈ പോളിസിയുടെ പ്രത്യേകത.2021 ൽ ഇദ്ദേഹം കോ വിഡ് ബാധിതനായി ആലുവ രാജഗിരി ആശുപത്രിയിൽ അഡ്മിറ്റ് ആവുകയും ഏറെ ദിവസങ്ങൾക്കു ശേഷം ഡിസ്ചാർജ്ജ് ആയി വീട്ടിലേക്ക് മടങ്ങുകയും ചെയ്തു .പക്ഷെ ജയിംസ് തോമസിന് ക്ലെയിം ലഭിച്ചില്ല.അതേസമയം ഇതേ പോളിസിയിൽത്തന്നെ ഇദ്ദേഹത്തിൻ്റെ ഭാര്യ ലിസ്സി ജയിംസിന് ക്ലെയിം ലഭി ക്കുകയും ചെയ്തു.

ഇൻഷ്വറൻസ് പോളിസിയിൽ ചേരുന്നതിന് മുമ്പ് ജയിംസിന് പല വിധ മറ്റ് രോഗങ്ങൾ ഉണ്ടായിരുന്നുവെന്നും അതിനാൽ ക്ലെയിം നിഷേധിക്കുകയാണെന്നുമായിരുന്നു ഇൻഷ്വറൻസ് കമ്പനിയുടെ വാദം.
ഇതിനെതിരെ കോതമംഗ ലത്തെ ഓറിയൻറ് ഇൻഷ്വറൻസ് കമ്പനിക്കെതിരെയും ആരോഗ്യ ഇൻഷ്വറൻസ് ടി.പി.എ .ഇന്ത്യ ലിമിറ്റഡ് എന്ന സ്ഥാപനത്തിനെതിരെയും എറണാകുളം ജില്ലാ ഉപഭോക്തൃ കോടതിയിൽ 2022 ജനുവരി ഒന്നിന് കേസ് ഫയൽ ചെയ്തു. കേസിൽ ന്യായമുണ്ടെന്നു കണ്ടെത്തിയ പ്രസിഡൻ്റ് ഡി.ബി.ബിനു, വി.രാമചന്ദ്രൻ ,ടി.എൻ.ശ്രീവിദ്യ എന്നിവർ അടങ്ങുന്ന ജില്ലാ ഉപഭോക്തൃ കമ്മീഷൻ പരാതിക്കാരന് നഷ്ടപരിഹാരം നൽകാൻ കഴിഞ്ഞ മാസം 26 ന് ഉത്തരവായി.ചികിത്സാ ചിലവും നഷ്ടപരിഹാരവും കോടതി ചിലവും ഉൾപ്പടെ മൂന്നു ലക്ഷം രൂപ നൽകാനാണ് വിധിയുണ്ടായത്.
പരാതിക്കാരന് വേണ്ടി ഗോപാലൻ വെണ്ടു വഴി കോടതിയിൽ ഹാജരായി.

You May Also Like

NEWS

കോതമംഗലം : കൈകാലുകൾ ബന്ധിച്ച് വേമ്പനാട്ട് കായൽ നീന്തി കയറി വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയ ഒമ്പതാം വയസ്സുകാരൻ ആരൺ ആർ പ്രകാശിനെ ആന്റണി ജോൺ എം എൽ...

CRIME

മൂവാറ്റുപുഴ: കിടപ്പ് രോഗിയായ വയോധികയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി. ഈസ്റ്റ് വാഴപ്പിള്ളി കുളങ്ങാട്ട്പാറയില്‍ കത്രികുട്ടി(കുഞ്ഞിപ്പെണ്ണ്- 84) യെയാണ് ഭര്‍ത്താവ് ജോസഫ് (പാപ്പൂഞ്ഞ് – 86) കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി 11.30 ഓടെയാണ് നാടിനെ...

NEWS

കോതമംഗലം: കോട്ടപ്പടി മുട്ടത്തുപ്പാറയില്‍ കാട്ടുകൊമ്പനെ രക്ഷപ്പെടുത്താന്‍ തകര്‍ത്ത കുടിവെളള കിണറിന്റെ അറ്റകുറ്റപ്പണിക്ക് ഒന്നര ലക്ഷം അനുവദിച്ചു. ദുരന്തനിവാരണ ഫണ്ടില്‍ നിന്നാണ് തുക അനുവദിച്ചത്. ശുചീകരണത്തിനും ഇടിഞ്ഞഭാഗം കരിങ്കല്ല് കെട്ടുന്നതിനും ആള്‍മറ നിര്‍മിക്കുന്നതിനുമാണ് തുക...

NEWS

കോതമംഗലം:കേരള ജേർണലിസ്റ്റ് യൂണിയൻ കോതമംഗലം മേഖല കമ്മിറ്റി 24-ാമത് സ്ഥാപക ദിനാഘോഷം നടത്തി.കേരള ജേർണലിസ്റ്റ് യൂണിയൻ്റെ 24ാമത് സ്ഥാപക ദിനാഘോഷങ്ങളുടെ ഭാഗമായി പതാക ദിനവും മുതിർന്ന മാധ്യമ പ്രവർത്തകരെ അനുമോദിക്കൽ മാധ്യമ സെമിനാർ...