കോതമംഗലം: ഇടുക്കി ലോക്സഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോയ്‌സ് ജോര്‍ജ് ഇന്ന് കോതമംഗലം മണ്ഡലത്തില്‍ പര്യടനം നടത്തും. രാവിലെ ഏഴിന് മാമലക്കണ്ടത്ത് നിന്ന് പര്യടനത്തിന് തുടക്കംകുറിച്ചു. സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എസ്. സതീഷ് ഉദ്ഘാടനം ചെയ്തു.
തുടര്‍ന്ന് കുട്ടമ്പുഴ, കീരമ്പാറ, വടാട്ടുപാറ, പിണ്ടിമന, കോതമംഗലം നഗരസഭ ഈസ്റ്റ് എന്നീ മേഖലകളില്‍ പര്യടനം നടത്തി വൈകുന്നേരം ഏഴിന് വലിയപാറയില്‍ സമാപിക്കും. സിപിഐ സംസ്ഥാന കമ്മിറ്റിയംഗം പി.കെ. രാജേഷ് ഉദ്ഘാടനം ചെയ്യും. നാളത്തെ പര്യടനത്തില്‍ റംസാന്‍ പെരുന്നാള്‍ ക്രമമനുസരിച്ച് മാറ്റമുണ്ടായിരിക്കും.

























































