കോതമംഗലം: ജോസഫൈൻ എൽ പി സ്കൂൾ വേട്ടാമ്പാറ 60-)0 മത് സ്കൂൾ വാർഷികം ” വജ്ര 2k24″,അധ്യാപക രക്ഷകർതൃദിനവും,എം എൽ എ പ്രാദേശിക വികസന ഫണ്ടിൽ നിന്നും നിർമ്മാണം പൂർത്തീകരിച്ച പാചകപ്പുരയുടെ ഉദ്ഘാടനവും ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. ചടങ്ങിൽ സ്കൂൾ മാനേജർ റവ. ഫാ. ജോഷി നിരപ്പേൽ സി എം എഫ് അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു, ബ്ലോക്ക് പഞ്ചായത്ത് അംഗം ലിസി ജോസഫ് കലാപ്രതിഭകളെ ആദരിക്കുകയും, വാർഡ് മെമ്പർ സിബി പോൾ എൻഡോമെന്റ് വിതരണവും, മുൻ ബി പി ഒ യും പത്താം വാർഡ് മെമ്പറുമായ എസ് എം അലിയാർ സംയുക്ത ഡയറി പ്രകാശനവും നടത്തി. ചടങ്ങിൽ ഹെഡ്മിസ്ട്രസ് റീന ജോർജ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കുമാരി ടി കെ, വാർഡ് മെമ്പർ ബേസിൽ എൽദോസ്, പിണ്ടിമന ഗ്രാമപഞ്ചായത്ത് റിട്ട. ഹെഡ്മാസ്റ്ററും , ലൈബ്രറി നേതൃസമിതി കൺവീനറുമായ കെ എ ജോസഫ്, റിട്ട.ഹെഡ്മാസ്റ്റർ ജോസഫ് സി, കോതമംഗലം ബി ആർ സി, സി ആർ സി കോർഡിനേറ്റർ രാജി ഇ വി, പി ടി എ പ്രസിഡന്റ് വിൻസന്റ് വർഗീസ്, എം പി ടി എ പ്രസിഡന്റ് സജിത ജോമോൻ, പൂർവ്വ വിദ്യാർത്ഥി പ്രതിനിധി സ്റ്റാൻലി കെ എം, വിദ്യാർത്ഥി പ്രതിനിധി മാസ്റ്റർ അക്ഷൈദ് കൃഷ്ണ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
അധ്യാപക പ്രതിനിധി മാർവിൻ ബിജു സ്വാഗതവും സ്കൂൾ ലീഡർ കുമാരി ആൻമേരി ജെ കൃതജ്ഞതയും രേഖപ്പെടുത്തി.ആഘോഷത്തോടനുബന്ധിച്ച് കുട്ടികളുടെ കലാപരിപാടികളും ” കുഞ്ഞരങ്ങ്”,ഗാനം ഓർക്കസ്ട്രാ അവതരിപ്പിക്കുന്ന ഗാനമേളയും നടന്നു.
						
									


























































