കോതമംഗലം : കേരള സീനിയർ ലീഡേഴ്‌സ് ഫോറം സംസ്ഥാന ജോയിന്റ് സെക്രട്ടറിയായി കോതമംഗലം പാലമറ്റം സ്വദേശി ജോമോൻ പാലക്കാടൻ തെരെഞ്ഞെടുക്കപ്പെട്ടു. എറണാകുളം പ്രസിഡൻസി ഇന്റർനാഷണൽ ഹോട്ടലിൽ ചേർന്ന സമ്മേളനത്തിൽ ആണ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തത്. സംസ്ഥാന പ്രസിഡന്റായി ബി. രാജീവ് ( ഏറ്റുമാനൂർ ), വൈസ് പ്രസിഡന്റായി അമ്പിളി എൻ. നായർ ( തൃപ്പൂണിത്തുറ), സെക്രട്ടറിയായി ഡോ. ജോർജ് ചാക്കച്ചേരി ( അടൂർ ), ട്രെഷററായി കവിയൂർ ബാബു ( പത്തനംതിട്ട ) എന്നിവരെയും, 18 അംഗ എക്സിക്യൂട്ടീവ് അംഗങ്ങളെയും തെരഞ്ഞെടുത്തു. പി. എ. അലക്സാണ്ടർ (എറണാകുളം ),മാത്യു ശങ്കരത്തിൽ ( കോട്ടയം ), കെ. എഫ്. ജോർജ് ( കോഴിക്കോട് ) എന്നിവരാണ് രക്ഷധികാരികൾ.
അഡ്വ. വി. ആർ. ബാലകൃഷ്ണൻ തിരുവഞ്ചൂർ, എ. മർക്കോസ്, വിൽസൺ തങ്കച്ചൻ, ഒ. എ. അനസ്, രാജൻ ജോർജ്, ലിസമ്മ ജോസഫ് മാരാരിക്കുളം, ഷാജി മാമ്മൻ മാത്യു മാന്നാർ, ജേക്കബ് തുമ്പയിൽ, കരുൺ കൃഷ്ണ കുമാർ, ഷംസു മനാത്ത്, അഡ്വ. ജോർജ് എബ്രഹാം പച്ചയിൽ, കോട്ടയം ദേവദാസ് എന്നിവരാണ് എക്സിക്യൂട്ടീവ് അംഗങ്ങൾ.
