Connect with us

Hi, what are you looking for?

NEWS

വൈ​സ്മെ​ൻ ക്ല​ബു​ക​ളു​ടെ സം​യു​ക്ത ഉ​ദ്ഘാ​ട​നം ന​ട​ത്തി

കോതമംഗലം: വൈസ്‌മെന്‍ ഇന്റര്‍നാഷണല്‍ മിഡ് വെസ്റ്റ് ഇന്ത്യ റീജണ്‍ ഡിസ്ട്രിക് ഏഴിന്റെ കീഴില്‍ പുതിയതായി ആരംഭിക്കുന്ന 12 ക്ലബുകളില്‍ കോതമംഗലം കേന്ദ്രീകരിച്ചുള്ള അഞ്ച് ക്ലബുകളുടെ ഉദ്ഘാടനം കോതമംഗലം പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ റീജണല്‍ ഡയറക്ടര്‍ സുനില്‍ ജോണ്‍ നിര്‍വഹിച്ചു. ഡിസ്ട്രിക് ഗവര്‍ണര്‍ ലൈജു ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ലെഫ്‌റ്റേണ്‍ റീജണല്‍ ഡയറക്ടര്‍ ടോമി ചെറുകാട്ട് പുതിയ അംഗങ്ങളുടെ പ്രതിഷ്ഠാകര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കി. വിവിധ ക്ലബുകളുടെ സ്ഥാനാരോഹണം ഡിസ്ട്രിക് ഗവര്‍ണര്‍ ലൈജു ഫിലിപ്പ് നിര്‍വഹിച്ചു.

കോതമംഗലം അര്‍ബന്‍ ക്ലബ് പ്രസിഡന്റ് സുബിന്‍ തോമസ്, ഇഞ്ചൂര്‍ ക്ലബ് പ്രസിഡന്റ് സജിത്ത് ടോം, കുട്ടന്പുഴ ക്ലബ് പ്രസിഡന്റ് എബിന്‍ മംഗലത്ത്, ബോട്‌സ്വാന ക്ലബ് പ്രസിഡന്റ് സെബി ജോണ്‍, ഗുവാത്തി ക്ലബ് പ്രസിഡന്റ് അഖില്‍ ആന്റണി എന്നിവരുടെ നേതൃത്വത്തില്‍ ഭരണസമിതി ചുമതലയേറ്റു. ചാര്‍ട്ടര്‍ സര്‍ട്ടിഫിക്കറ്റുകള്‍ പ്രഫ. എം.കെ. ബാബു വിതരണം ചെയ്തു.
ബാബു ജോര്‍ജ്, പ്രഫ. ജേക്കബ് ഏബ്രഹാം, ബേബിച്ചന്‍ നിധീരിക്കല്‍, മില്‍സണ്‍ ജോര്‍ജ്, ബിനോയി പോള്‍, വര്‍ഗീസ് പീറ്റര്‍, ബേസില്‍ മാത്യു, ജി. രാജു, രാജീ രാജു, സിന്ധു അജീഷ്, ജോബി പൗലോസ്, സോളി ഷാജി, എല്‍ദോസ് കൊച്ചുപറന്പില്‍, ജോര്‍ജ് എടപ്പാറ, ഡോ. ബിജു മാത്യു എന്നിവര്‍ പ്രസംഗിച്ചു.

You May Also Like

NEWS

കോതമംഗലം : ആന്റണി ജോൺ എം എൽ എ യുടെ വെളിച്ചം പദ്ധതിയുടെ ഭാഗമായി മുനിസിപ്പാലിറ്റിയിൽ 2 ഹൈ മാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചു. കോതമംഗലം മണ്ഡലത്തെ പ്രകാശപൂരിതമാക്കുവാൻ ആന്റണി ജോൺ എംഎൽഎ നടപ്പിലാക്കി...

NEWS

കോതമംഗലം : ആന്റണി ജോൺ എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 12 ലക്ഷം രൂപ അനുവദിച്ചു കൊണ്ട് കവളങ്ങാട് ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡിൽ 250 മീറ്റർ നീളത്തിൽ...

NEWS

കോതമംഗലം: കോട്ടപ്പടി വാവേലിയില്‍ കാട്ടാന വീടിന്റെ മതില്‍ തകര്‍ത്തു. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നോടെയാണ് സംഭവം. വീടിന് മുമ്പില്‍ നില്‍ക്കുന്ന പ്ലാവില്‍ നിന്ന് ചക്ക തിന്നാന്‍ എത്തിയതാണ് ആന. സമീപത്തെ കൃഷിയിടത്തെ വാഴകളും ആന...

NEWS

കോതമംഗലം: അപകടങ്ങള്‍ പതിവായതോടെ നേര്യമംഗലം-ഇടുക്കി റോഡിലെ അപകട വളവുകള്‍ നിവര്‍ത്തണമെന്ന ആവശ്യം ശക്തമായി. ഏറെ നാളത്തെ വിവാദങ്ങള്‍ക്കൊടുവില്‍ രണ്ടു വര്‍ഷം മുന്പ് റോഡ് നവീകരണം നടത്തിയെങ്കിലും കൊടുംവളവുകളൊന്നും നേരെയാക്കിയില്ല. റോഡിന്റെ വീതി കുറവും...

NEWS

കോതമംഗലം : അശമന്നൂർ പഞ്ചായത്ത് വാർഡ് ഏഴ് മണ്ണൂർമോളത്ത് ഉപയോഗമില്ലാത്ത പാറമടയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ഉഗ്രസ്ഫോടനശേഷിയുള്ള ജലാറ്റിൻ സ്റ്റിക്കുകൾ കോതമംഗലം അഗ്നിരക്ഷാ സേന സ്ക്യൂബാ ടീം അംഗങ്ങൾ മുങ്ങി യെടുത്തു. ഒരേക്കറോളം...

CRIME

കോതമംഗലം: ഗോമേന്തപ്പടി രാമല്ലൂർ റോഡിൽ റോഡിന്റെ സമീപത്തു നിന്നും കഞ്ചാവ് ചെടി കണ്ടെത്തി. 120 സെ.മി ഉയരമുള്ള ഒരു കഞ്ചാവ് ചെടിയാണ് ക കണ്ടെടുത്തത്. എക്സൈസ് സംഘം ചെടി പിഴുത് തൊണ്ടിമുതലായി കസ്റ്റഡിയിലെടുത്തു.

NEWS

കോതമംഗലം:അടിവാട് ഫുട്ബോൾ മേളക്കിടെ ഗാലറി തകർന്ന് അപകടത്തിൽപെട്ട് വിവിധ ആശുപത്രികളിൽ കഴിയുന്നവരെ ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു. ആലുവ രാജഗിരി, തൊടുപുഴ ബേബി മെമ്മോറിയൽ, മുതലക്കുടം ഹോളി ഫാമിലി, കോതമംഗലം...

NEWS

കോതമംഗലം : മണികണ്ഠൻ ചാൽ ചപ്പാത്തിനു സമീപം എക്സൈസ് സംഘം എട്ട് ലിറ്റർ വാറ്റ് ചാരായം പിടിച്ചെടുത്തു. കുട്ടമ്പുഴ മണികണ്ഠൻ ചാൽ ചപ്പാത്തിനു സമീപം പൊന്തക്കാട്ടിൽ നിന്നുമാണ് ഉടമസ്ഥാനില്ലാത്ത നിലയിൽ 8 ലിറ്റർ...

NEWS

കോതമംഗലം : അടിവാട് സെവൻസ് ഫുട്ബോൾ ടൂർണമെന്റിനിടെ ഗാലറി തകർന്ന് നിരവധി പേർക്ക് പരുക്ക്. ഫുട്ബോൾ ടൂർണമെന്റിനായി കെട്ടിയ താൽക്കാലിക ഗാലറി ഒരുവശത്തേയ്ക്ക് മറിഞ്ഞ് വീഴുകയായിരുന്നു. നാലായിരത്തിലധികം പേരാണ് മത്സരം കാണാനെത്തിയത്. മത്സരം...

NEWS

കോതമംഗലം: കോതമംഗലം റവന്യുടവറിൻ്റെ വാടകയുടെ കാര്യത്തിൽ  ഹൗസിംഗ് ബോര്‍ഡിൻ്റെ പിടിവാശി മൂലം ആളൊഴിഞ്ഞ് ഭാഗർവി നിലയമായി മാറുന്നു. ഏഴ് വര്‍ഷം മുമ്പ് സര്‍ക്കാര്‍ ഓഫിസുകള്‍ റവന്യു ടവറിൽ നിന്നും കൂടൊഴിഞ്ഞശേഷം ഈ ബഹുനില...

NEWS

കോതമംഗലം: കേരള പഞ്ചായത്ത് വാർത്ത ചാനൽ പുരസ്കാരോത്സവം 2025 സംസ്ഥാന സമഗ്ര തദേശ  അവാർഡ് കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് കരസ്ഥമാക്കി.സംസ്ഥാനത്തെ ഗ്രാമ – ബ്ലോക്ക് – ജില്ലാ പഞ്ചായത്തുകൾ, നഗര സഭകൾ നടപ്പിലാക്കുന്ന...

NEWS

തൊമ്മൻകുത്തിൽ വനം വകുപ്പും പോലീസും കുരിശിൻ്റെ വഴി തടഞ്ഞതിൽ സർക്കാർ മറുപടി പറയണമെന്ന് ഡീൻ കുര്യാക്കോസ് എംപി ആവശ്യപ്പെട്ടു. 60 വർഷമായുള്ള കൈവശഭൂമിയിൽ അവകാശം സ്ഥാപിക്കാനുള്ള വനം വകുപ്പിന്റെ നീക്കം ദുരുദ്ദേശ പരമാണ്....

error: Content is protected !!