Connect with us

Hi, what are you looking for?

NEWS

യുഡിഎഫ് ട്രേഡ് യൂണിയനുകളുടെ സംയുക്ത തെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി

കോതമംഗലം : അരവിന്ദ് കെജിരിവാളടക്കമുള്ള മുഖ്യ മന്ത്രിമാരെ പോലും കള്ള കേസിൽ കുടുക്കി ജയിലിട്ട
മോദി സർക്കാർ പിണറായി വിജയന്റെ കൊള്ളകൾ കണ്ടില്ല എന്ന് നടിക്കുന്നത് സിപിഎമ്മും ബിജെപിയും
തമ്മിലുള്ള അന്തർധാര മൂലമാണെന്ന് ഐ എൻടിയുസി അഖിലേന്ത്യാ സെക്രട്ടറി കെ. കെ. ഇബ്രാഹിം കുട്ടി.
കോതമംഗലം ലയൻസ് ഹാളിൽ സംഘടിപ്പിച്ച യുഡിഎഫ് ട്രേഡ് യൂണിയനുകളുടെ സംയുക്ത തെരഞ്ഞെടുപ്പ്
കൺവെൻഷൻ ഉൽഘാടനം ചെയ്യുകയായിരുന്നു. വിവിധ തൊഴിൽ നിയമങ്ങളെ അട്ടിമറിച്ചും
റദ്ദാക്കിയും ഇന്ത്യൻ തൊഴിലാളി സമൂഹത്തെ ഒന്നാകെ കുത്തക മുതലാളിമാർക്ക് ചൂഷണം ചെയ്യുന്നതിനുള്ള സൗകര്യമൊരുക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നതെന്നും കുറ്റപ്പെടുത്തി.

ഐ. എൻ. ടി. യു. സി റീജനൽ പ്രസിഡന്റ് അബു മൊയ്‌ദീൻ അധ്യക്ഷത വഹിച്ചു. കെ. പി. ബാബു, ചന്ദ്രലേഖ ശശിധരൻ, കരീം പാടത്തിക്കര, ഇബ്രാഹിം കവലയിൽ,ഷമീർ പനക്കൽ, ബാബു ഏലിയാസ്, എം. എസ്. എൽദോസ്,സീതി മുഹമ്മദ്‌,തറവായികുട്ടി, സ്ലീബ സാമൂവേൽ,ബേസിൽ ജോയ്, ജിജി സാജു, എ. ടി. പൗലോസ്,
,പി. സി. ജോർജ്, സൈജന്റ് ചാക്കോ,കെ. ഇ. കാസിം, എ. സി. രാജശേഖരൻ, ശശികുഞ്ഞുമോൻ,ബേസിൽ തണ്ണിക്കോട്ട്,എൽദോസ് ദാനിയേൽ, കെ. വി. ആന്റണി എന്നിവർ
പ്രസംഗിച്ചു.

You May Also Like

NEWS

കോതമംഗലം : കാർഗിലിൽ അതിർത്തി കടന്നെത്തിയ നുഴഞ്ഞുകയറ്റക്കാരെ തുരത്തിയ ഐതിഹാസിക പോരാട്ടത്തിന്റെ 25-ാം വാർഷികദിനം മാർ അത്തനേഷ്യസ് കോളേജിൽ ആചരിച്ചു. കാർഗിൽ വിജയ ദിവസത്തോട് അനുബന്ധിച്ചു എം. എ കോളേജ് എൻ സി...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും കോതമംഗലം മണ്ഡലത്തിൽ ചികിത്സാ ധനസഹായമായി 468 പേർക്കായി 1കോടി 67 ലക്ഷത്തി ആറായിരത്തി അഞ്ഞൂറ് രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു....

NEWS

പെരുമ്പാവൂർ :സ്ഥലപരിമിതികൊണ്ട് വീർപ്പുമുട്ടുന്ന വേങ്ങൂർ പഞ്ചായത്തിലെ നെടുങ്ങപ്ര ആയുർവേദ ഡിസ്പെൻസറി കിടത്തി ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ അടക്കം ഏർപ്പെടുത്തി ആധുനികവൽക്കരിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ പറഞ്ഞു . സമീപത്തായി പ്രവർത്തിച്ചിരുന്ന ഗവൺമെൻറ് ഐടിഐ കെട്ടിടം...

NEWS

കോതമംഗലം: ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ മുൻ പ്രസിഡന്റും എൽ സി ഐ എഫ് ചെയർമാനുമായ ഡോ പാട്ടി ഹിൽ കോതമംഗലം ലയൺസ് ക്ലബ്ബ് നിർമ്മിച്ചു നൽകിയ ലയൺസ് ഗ്രാമം വീടുകൾ സന്ദർശിച്ചു. നഗരസഭയിലെ...