കോതമംഗലം: രൂപത സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ക്കുന്ന ആശാകിരണം ക്യാന്‍സര്‍ സുരക്ഷ പദ്ധതിയുടെ ഭാഗമായി കാന്‍സര്‍ രോഗികള്‍ക്ക് സൗജന്യ മരുന്ന് വാങ്ങുന്നതിനുള്ള ജീവ ഫ്രീ മെഡിസിന്‍ പദ്ധതിയുടെ ഉദ്ഘാടനം നടത്തി. രൂപത വികാരി ജനറാള്‍ മോണ്‍. പയസ് മലേക്കണ്ടത്തില്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
പദ്ധതി പ്രകാരം ഗുണഭോക്താവിന് കാര്‍ഡ് ഉപയോഗിച്ച് നിശ്ചിതതുകയുടെ മരുന്ന് ഒരു വര്‍ഷത്തിനുള്ളില്‍ ജീവ മെഡിക്കല്‍ ഷോപ്പുകളില്‍നിന്നും സൗജന്യമായി വാങ്ങാവുന്നതാണ്. ബിഷപ് ഹൗസില്‍ നടന്ന യോഗത്തില്‍ ഗുണഭോക്താക്കള്‍ക്ക് കാര്‍ഡുകള്‍ നല്‍കി.
സോഷ്യല്‍ സര്‍വീസസ് ഡയറക്ടര്‍ ഫാ. ജോസഫ് കൊച്ചുപറമ്പില്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. പൗലോസ് നെടുംതടത്തില്‍ , കീരംപാറ സെന്റ് സെബാസ്റ്റ്യന്‍സ് ഇടവക വികാരി ഫാ. മാത്യു കൊച്ചുപുരക്കല്‍, പ്രോഗ്രാം കോ- ഓര്‍ഡിനേറ്റര്‍ ജോണ്‍സന്‍ കറുകപ്പിള്ളില്‍ എന്നിവര്‍ പങ്കെടുത്തു.





















































