കോതമംഗലം: ഞാൻ ബി.ജെ.പിയിൽ ചേർന്നതായി ചില പ്രാദേശിക ചാനലുകളിലും ചില പത്രങ്ങളിലും വന്ന വാർത്ത അടിസ്ഥാന രഹിതമാണെന്നും ബി.ജെ.പിയുടെ കോതമംഗലത്തെ ചില നേതാക്കൾ ചതിപ്രയോഗത്തിലൂടെ നടത്തിയ നാടകമായിരുന്നു ഇത്തരം പ്രചരണത്തിനാധാരമായതെന്നും കേരള കോൺഗ്രസ് (സ്ക്കറിയ) വിഭാഗം ജില്ലാ സെക്രട്ടറി ജിജി പുളിക്കൽ പത്രക്കുറിപ്പിൽ അറിയിച്ചു.
എൻ.ഡി.എ.യുടെ ഘടകകക്ഷിയായ കേരള കോൺഗ്രസ് (പി.സി.തോമസ് ) വിഭാഗം സംസ്ഥാന ഭാരവാഹിയും സുവിശേഷകനുമായ വ്യക്തി പലപ്പോഴായി മേടിച്ച പത്ത് ലക്ഷത്തോളം രൂപ എനിക്ക് ലഭിക്കേണ്ടത് പലപല കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞ് പോകുന്നതിനിടയിൽ തന്നെ ഈ തുകക്കനുപാതമായി തമിഴ്നാട്ടിൽ ബി.ജെ.പി.നിയോജകമണ്ഡലത്തിലെ പ്രധാന ഭാരവാഹിയും, എറണാകുളത്തെ ഒരു ബി.ജെ.പി.ജില്ലാ നേതാവും ചേർന്ന് തുടങ്ങുന്ന മധ്യ കമ്പനിയിൽ ഷെയർ ചേർക്കാമെന്ന് പറയുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ ബിസിനസ് കാര്യം സംസാരിക്കാൻ പാർട്ടി ആഫിസിലെത്തണമെന്ന് ആവശ്യപ്പെടുകയും ഇതിൻ പ്രകാരം ഞാൻ ബി.ജെ.പിയുടെ കോതമംഗലത്തെ ആഫീസിൽ എത്തുകയുമാണ് ചെയ്തത്.
ആഫീസിൽ വച്ച് എന്റെ ഫോൺ മേടിച്ച് എന്റെ സമ്മദമില്ലാതെ മിസ്സ് കോൾ അടിക്കുകയും തുടർന്ന് ഞാൻ ബി.ജെ.പി യിൽ ചേർന്നതായി ജില്ലാ വൈസ് പ്രസിഡന്റ് പി.പി.സജീവ് പറയുകയുമാണ് ചെയ്തത്. കാര്യം അറിയാതെ ഒരു നിമിഷം പകച്ച് പോയ എന്റെ ചുറ്റും എന്റെ ചുറ്റും ചില നേതാക്കൾ ചേർന്ന് നിൽക്കുകയും അതിന്റെ ഫോട്ടോയും എടുത്തു. ഇതിനിടയിൽ ഒരു പ്രാദേശിക ചാനൽ വന്ന് രംഗം ഷൂട്ട് ചെയ്തിരുന്നു. വെറും പത്ത് മിനിറ്റിനിടയിൽ നടന്ന സംഭവം എന്നെ വല്ലാതെ വിഷമത്തിലാക്കി. ബി.ജെ.പി ആഫീസ് ആയതിനാൽ പ്രതികരിക്കാൻ കഴിയുമായിരുന്നില്ല.
പുറത്തിറങ്ങിയ ഞാൻ പ്രാദേശിക ചാനൽ റിപ്പോർട്ടറെ വിളിച്ച് ഈ സംഭവം എന്റെ അറിവോടെയല്ലായെന്നും വാർത്ത കൊടുക്കരുതെന്നും പറഞ്ഞിരുന്നു.എന്നാൽ വാർത്ത ഇന്നലെ വരുകയും ചെയ്തു. ഇന്ന് ചില പത്രങ്ങളിലും വന്നു. ആയതിനാൽ ഈ വാർത്ത അടിസ്ഥാന രഹിതമാണെന്നും ഇടത് പക്ഷം ശക്തിപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഞാൻ തികച്ചും ഒരു മതേതര കാഴ്ചപ്പാടും മതന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിനു വേണ്ടി നിലകൊള്ളുന്നതുമാണെന്നും. കേരള കോൺഗ്രസ് സ്ക്കറിയ വിഭാഗത്തിൽ ഉറച്ച് നിൽക്കുകയാണെന്നും ജിജി പുളിക്കൽ വ്യക്തമാക്കി.
കോതമംഗലത്ത് നടന്ന ചടങ്ങില്‍ ബി.ജെ.പി.യുടെ മെമ്പര്‍ഷിപ്പ് നല്‍കി…
https://kothamangalamnews.com/kothamangalam-scaria-thomas-workers-join-in-bjp.html