ബൈജു കുട്ടമ്പുഴ.
കുട്ടമ്പുഴ: തെങ്ങിന്റെ ഈർക്കിലിയിൽ ഏറുമാടം നിർമ്മിച്ച് യുവാവ് ശ്രദ്ധേയനാകുന്നു. സത്രപ്പടി നാലു സെന്റിലെ മടത്തിപ്പറമ്പിൽ ജയേഷ ഈർക്കിലിയിൽ കസേരയും, ലോറയും , ടീപ്പോയുമൊക്കെ നിർമ്മിച്ച് മാധ്യമ ശ്രദ്ധ നേടിയിരുന്നു. ഇലക്ട്രീഷ്യനാണ് ജയേഷ്. പ്ലാസ്റ്റർ പാരീസിൽ ദൈവമാതാവിന്റെ ശിൽപ്പം നാട്ടുകാരെ അത്ഭുതപ്പെടുത്തിയിരുന്നു. പാഴ് വസ്തുക്കളിൽ നിന്നും കൂടുതൽ സാധനങ്ങൾ ഉണ്ടാക്കാനുളള തിരക്കിലാണ് ജയേഷ് എന്ന കലാകാരൻ.
മനുഷ്യൻ തന്റെ സുരക്ഷയ്ക്കും താമസത്തിനുമാണ് വീട് നിർമ്മിക്കുന്നത്. ആദിമമനുഷ്യൻ നദീ തടങ്ങളിൽ കൃഷി ചെയ്യാൻ ആരംഭിച്ചതോടെ ആണ് വീടുകൾ നിർമ്മിക്കാൻ തുടങ്ങിയത് എന്ന് കരുതപ്പെടുന്നു. ആദ്യകാലങ്ങളിൽ മരത്തിന്റെ മുകളിൽ വീട് വച്ചിരുന്നു . ഇത്തരം വീടുകളെ ഏറുമാടങ്ങൾ എന്ന് വിളിക്കുന്നു. വെള്ളപ്പൊക്കത്തിൽ നിന്നും, വന്യ മൃഗങ്ങളിൽ നിന്നും രക്ഷനേടാനും ഇത് ഉപകരിച്ചിരുന്നു. ഇപ്പോഴും കേരളത്തിലെ കാടുകളിലെ ആദിവാസികളിൽ ചിലർ ഏറു മാടങ്ങളിൽ താമസിക്കുന്നു. ഇത്തരത്തിലുള്ള ഒരു ഏറുമാടം ആണ് ജയേഷ് ഈർക്കലി കൊണ്ട് മനോഹരമായി നിർമ്മിച്ചിരിക്കുന്നത്. ഏറുമാടത്തിൽ ദീപാലങ്കാരങ്ങൾ കൂടിയായാൽ ആരേയും വിസ്മയിപ്പിക്കുന്ന മനോഹര സൗധമായി മാറുന്ന കാഴ്ചയും ഒരു വേറിട്ട അനുഭവമാണ്. നമുക്ക് താമസിക്കാൻ സാധിക്കാത്ത ഈ ഏറുമാടം വീടുകളിൽ ഒരു മനോഹര ശില്പമായി സ്ഥാപിക്കാൻ ആഗ്രഹിക്കുന്നവർ ജയേഷുമായി ബന്ധപ്പെടാവുന്നതാണ് : +918593881609, +91 90483 71690.