മൂവാറ്റുപുഴ: സംസ്ഥാനത്തെ മികച്ച ഗ്രാമ പഞ്ചായത്ത് അംഗത്തിനുള്ള ജവഹർലാൽ നെഹ്റു കൾച്ചറൽ സൊസൈറ്റി ഏർപ്പെടുത്തിയ ജവഹർ പുരസ്കാരം – 2024 ന് പായിപ്ര ഗ്രാമപഞ്ചായത്ത് അംഗം ഇ എം ഷാജിക്ക് ലഭിച്ചു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി അവാർഡ് സമ്മാനിച്ചു. മുൻ മന്ത്രി അഡ്വ. ആൻറണി രാജു എംഎൽഎ അധ്യക്ഷത വഹിച്ചു. സ്നേഹാദരവ് സമർപ്പണം അഡ്വ.ഐ.ബി സതീഷ് എംഎൽഎ നിർവഹിച്ചു.
ആരോഗ്യ – ചികിത്സാ – വിദ്യാഭ്യാസ- ജീവകാരുണ്യ മേഘലയിലെ സമഗ്ര ഇടപെടലുകളാണ് ഷാജിയെ അവാർഡിന് അർഹനാക്കിയത്. പായിപ്ര ഗ്രാമപഞ്ചായത്ത് നാലാം വാർഡിൽ നിന്നും വിജയിച്ച ഷാജി പഞ്ചായത്ത് അംഗം എന്ന നിലയിൽ തനിക്ക് ലഭിച്ച ഓണററിയം നാളിതുവരെ വാർഡിലെ നിർദ്ധനരരായ രോഗികൾക്ക് നൽകി.ഇതോടൊപ്പം വീട് നിർമ്മാണം, വീട് അറ്റകുറ്റപണികൾ, വിദ്യാഭ്യാസ അവാർഡ് സമർപ്പണം, ധന സഹായ വിതരണം, സാംസ്കാരിക രംഗത്തെ ഉന്നമനത്തിനായി ലൈബ്രറി നവീകരണം, കാർഷിക മേഖലയുടെ ഉന്നമനത്തിനായി കാർഷിക മേഖലയിൽ നടപ്പിലാക്കിയ പ്രവർത്തനങ്ങൾ എന്നിവ പരിഗണിച്ചാണ് അവാർഡിന് അർഹനാക്കിയത്. സി കെ ആശ എംഎൽഎ, ബിഷപ്പ് റൈറ്റ് റവ:ഗ്രിഗോറിയോസ് മാർ സ്തെഫാനോസ് ,സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി , പാളയം ഇമാം ഡോക്ടർ വി പി സുഹൈബ് മൗലവി മറ്റ് വിവിധ ജന പ്രതിനിതികൾ, സാമൂഹിക പ്രവർത്തകർ മാധ്യമപ്രവർത്തകർ എന്നിവരെയും ചടങ്ങിൽ അവാർഡ് നൽകി ആദരിച്ചു.
പൂവച്ചല്‍ സുധീര്‍ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ, തിരുവനന്തപുരം കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ പാളയം രാജൻ. ഭിന്നശേഷി വികസന കോർപ്പറേഷൻ ചെയർമാൻ എം വി ജയ ഡാളി. സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി എൽ അരുൺ ഗോപി,എപിജെ അബ്ദുൽ കലാം സ്റ്റഡി സെൻറർ ഉപദേശക സമിതി ചെയർമാൻ പി എം ഹുസൈൻ ജിഫ്രി തങ്ങൾ എൽബിആർഎൻ ഫൗണ്ടേഷൻ ചെയർമാൻ മുഹമ്മദ് അസിഫ്,ജൂറി കമ്മിറ്റി ചെയർമാൻ എം എൻ ഗിരി,ജഗത്മയൻ ചന്ദ്രപുരി, വില്ലറ്റ് കൊറയാ,അയ്യൂബ് മേലേടത്ത് ,സൈദ് സബർമതി ,കെ പി ഹരികുമാർ എന്നിവർ സംസാരിച്ചു. ഷമീജ് കാളികാവ് നന്ദി പറഞ്ഞു.