കോതമംഗലം :ജനകീയ സ്കൂൾ വികസന സമിതിയുടെ നേതൃത്വത്തിൽ ഗവൺമെന്റ് എച്ച് എസ് അയ്യങ്കാവിൽ പായസ ചലഞ്ച് സംഘടിപ്പിച്ചു. ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ മുനിസിപ്പൽ ചെയർമാൻ കെ കെ ടോമി,കൗൺസിലർമാരായ പി ആർ ഉണ്ണികൃഷ്ണൻ, ഭാനുമതി രാജു, എൽദോസ് പോൾ,എഫ് ഐ ടി ചെയർമാൻ ആർ അനിൽകുമാർ,
പിടിഎ പ്രസിഡന്റ് എസ് സതീഷ്,സ്കൂൾ ഹെഡ്മിസ്ട്രസ് ശാന്ത ടീച്ചർ,അധ്യാപകർ, അനധ്യാപകർ, പി ടി എ അംഗങ്ങൾ,പൂർവവിദ്യാർത്ഥി പ്രതിനിധികൾ,ബാങ്ക് പ്രസിഡന്റ് അഡ്വക്കേറ്റ് വി എം ബിജു കുമാർ, ഉഡുപ്പി ഹരി, റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ, ജനകീയ വികസന സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.