Connect with us

Hi, what are you looking for?

NEWS

”ജല ജീവൻ മിഷൻ” – കോതമംഗലം മണ്ഡലത്തിൽ ആദ്യ കുടിവെള്ള കണക്ഷൻ നൽകി.

കോതമംഗലം: ജലജീവൻ മിഷൻ്റെ ഭാഗമായി കോതമംഗലം നിയോജക മണ്ഡലത്തിലെ ആദ്യ കുടിവെള്ള കണക്ഷൻ നെല്ലിക്കുഴി പഞ്ചായത്തിൽ 15-)0 വാർഡിലെ പടിഞ്ഞാറെച്ചാലിൽ കുഞ്ഞു മുഹമ്മദിന് നൽകി ആൻ്റണി ജോൺ എം എൽ എ പദ്ധതിക്ക് തുടക്കം കുറിച്ചു. കോതമംഗലം നിയോജക മണ്ഡലത്തിൽ പദ്ധതിയുടെ ഭാഗമായി 13000 ത്തോളം കണക്ഷനുകളാണ് നൽകുന്നത്.

കവളങ്ങാട് പഞ്ചായത്ത് – 800, കീരംപാറ പഞ്ചായത്ത് – 300,കോട്ടപ്പടി പഞ്ചായത്ത് – 700,കുട്ടമ്പുഴ പഞ്ചായത്ത് – 1800,നെല്ലിക്കുഴി പഞ്ചായത്ത് – 2300, പല്ലാരിമംഗലം പഞ്ചായത്ത് 900,പിണ്ടിമന പഞ്ചായത്ത് – 2897,വാരപ്പെട്ടി പഞ്ചായത്ത് – 3303 എന്നീ ക്രമത്തിലാണ് 13000 ത്തോളം കണക്ഷനുകൾ നൽകുന്നത്.

പഞ്ചായത്ത് പ്രസിഡൻ്റ് രഞ്ജിനി രവി അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റഷീദ സലീം മുഖ്യാതിഥിയായി. ചടങ്ങിൽ പഞ്ചായത്ത് മെമ്പർ സി ഇ നാസർ,വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയർ എം ഹരികൃഷ്ണൻ,അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ നിഷ ഐസക്ക്,അസിസ്റ്റൻ്റ് എഞ്ചിനീയർ കെ കെ ജയശ്രീ,കെ ജി പ്രസന്നൻ എന്നിവർ പങ്കെടുത്തു.

You May Also Like

NEWS

കോതമംഗലം :ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂൾ 62 -)മത് വാർഷികാഘോഷവും, സ്തുത്യർഹമായ സേവനത്തിനു ശേഷം സെർവീസിൽ നിന്നും വിരമിക്കുന്ന രജനി ടീച്ചർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....

NEWS

കോതമംഗലം : ആന്റണി ജോൺ എം എൽ എ യുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും കോതമംഗലം നിയോജക മണ്ഡലത്തിലെ 23 ലൈബ്രറികൾക്ക് പുസ്തകങ്ങൾ വിതരണം ചെയ്തു. കേരളീയത്തിൻ്റെ ഭാഗമായി കേരള നിയമസഭ...