കോതമംഗലം :അയ്യങ്കാവിന്റെ അഭിമാന വിദ്യാലയമായ ഗവ.ഹൈസ്കൂൾ അയ്യങ്കാവിന്റെ തുടർ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിന് വേണ്ടിയുള്ള ജനകീയ സ്കൂൾ വികസന സമിതി യോഗം സ്കൂൾ ഹാളിൽ വച്ച് ചേർന്നു. പിടിഎ പ്രസിഡന്റ് എസ് സതീഷ് അധ്യക്ഷത വഹിച്ച യോഗം ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു.
മുനിസിപ്പൽ ചെയർമാൻ കെ കെ ടോമി,സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ജോസ് വർഗീസ്,കെ വിതോമസ്, രമ്യാ വിനോദ്, വാർഡ് കൗൺസിലർമാരായ റോസിലി ഷിബു, പി ആർ ഉണ്ണികൃഷ്ണൻ, മുൻ കൗൺസിലർ ഹരി, പ്രൊഫസർ ബേബി എം വർഗീസ്, എഫ് ഐ ടി ചെയർമാൻ ആർ അനിൽകുമാർ, ഡോക്ടർ സുധീഷ് മേനോൻ,മരിയൻ അക്കാദമി പ്രൊഫസർ സോളമൻ,ബാങ്ക് പ്രസിഡൻറ് അഡ്വക്കേറ്റ് ബിജു കുമാർ എന്നിവർ പങ്കെടുത്തു.യോഗത്തിൽ ഹെഡ്മിസ്ട്രസ് ശാന്ത പി അയ്യപ്പൻ സ്വാഗതവും വാർഡ് കൗൺസിലർ വിദ്യ പ്രസന്നൻ നന്ദിയും പറഞ്ഞു.