Connect with us

Hi, what are you looking for?

NEWS

പെരിയാര്‍ വാലി കനാല്‍ ബണ്ട് റോഡുകള്‍ തകര്‍ച്ചയിലായിട്ട് പത്തുവര്‍ഷം

കോതമംഗലം: പെരിയാര്‍ വാലി കനാല്‍ ബണ്ട് റോഡുകള്‍ അറ്റകുറ്റപ്പണികള്‍ നടത്താതെ തകര്‍ച്ചയിലായിട്ട് പത്തുവര്‍ഷത്തിലേറെയാകുന്നു. കനാലുകളിലെ പോലും വാര്‍ഷിക അറ്റകുറ്റപ്പണിയുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നാണ് വിവരം. കനാല്‍ കടുന്നു പോകുന്ന പ്രദേശത്തെ ആളുകള്‍ പ്രധാന റോഡിലേക്ക് ഉള്‍പ്പെടെ എത്താന്‍ ആശ്രയിക്കുന്നത് ബണ്ട് റോഡുകളാണ്. പലയിടത്തും ടാറിംഗ് തകര്‍ന്ന് റോഡുകള്‍ സഞ്ചാരയോഗ്യമല്ലാതായി. വീതി കുറഞ്ഞ ബണ്ട് റോഡുകള്‍ക്ക് ഇരുവശവും കാടുകയറി കിടക്കുന്നത് കാരണം വാഹനങ്ങള്‍ക്ക് കാഴ്ച മറയും. പുല്ലും ചെടികളും വളര്‍ന്നു നില്‍ക്കുന്ന വഴിയിലൂടെ പോയാല്‍ കാട്ടിലൂടെ പോകുന്ന പ്രതീതിയാണ്. മഴക്കാലമായതോടെ തകര്‍ന്ന റോഡിലെ ചെറുതും വലുതുമായ കുഴികളില്‍ വെള്ളം കെട്ടിക്കിടക്കുന്നതും അപകടം സൃഷ്ടിക്കുന്നു. കാടും കുഴിയും കാരണം എതിരെ വരുന്ന വാഹനത്തിന് കടന്നു പോകാന്‍ സ്ഥലപരിമിതിയും വാഹനങ്ങളെ അപകടത്തിലാക്കുന്നുണ്ട്. കുഴി വെട്ടിച്ച് പോകുന്നതിനിടെ ഇരുചക്രവാഹന യാത്രികര്‍ക്കാണ് അപകടസാധ്യത കൂടുതല്‍. വഴിവിളക്കിന്റെ അഭാവത്തില്‍ രാത്രികാല സഞ്ചാരമാണ് ഏറ്റവും ബുദ്ധിമുട്ടാകുന്നത്.
ഇക്കുറി കനാലുകള്‍ നാല് മാസം മുന്‌പേ തുറന്നു. കനാലുകളിലെ വാര്‍ഷിക അറ്റകുറ്റപ്പണിയും നടത്തിയിട്ടില്ല. കനാലിന്റെ പ്രതലത്തിലും ഇരുവശത്തും അടിഞ്ഞ് കൂടിയ ചെളിയും കാടും നീക്കേണ്ടതുണ്ട്. വര്‍ഷങ്ങളായി അനുവദിക്കുന്ന തുക കൊണ്ട് നാമമാത്ര പണികളെ നടത്താനാകൂ. കൂടുതല്‍ തുക അനുവദിക്കുന്നതിന് ഇറിഗേഷന്‍ വകുപ്പ് വിവിധ കാരണം നിരത്തി ഒളിച്ചുകളി നടത്തുകയാണെന്നും ആക്ഷേപമുണ്ട്. ഭൂതത്താന്‍കെട്ടിന് സമീപം ചെങ്കരയില്‍ നിന്നു തുടങ്ങുന്ന മെയിന്‍ കനാലും, അയിരൂര്‍പ്പാടം അടിയോടി കവലയില്‍ നിന്ന് ഹൈ ലെവല്‍, ലോ ലെവല്‍ കനാലുകളായി തിരിഞ്ഞും, വിവിധ ബ്രാഞ്ച് കനാലുകളുടെയും നവീകരണത്തിന് 3.20 കോടി രൂപ ഫണ്ട് അനുവദിച്ചിട്ട് മാസങ്ങളായെങ്കിലും പണികള്‍ തുടങ്ങിയിട്ടില്ല. മുപ്പത് കിലോമീറ്റര്‍ റോഡ് ടാര്‍ ചെയ്യുന്നതിനാണ് തുക അനുവദിച്ചിരിക്കുന്നത്.

 

 

You May Also Like

CRIME

കോതമംഗലം: അടഞ്ഞുകിടന്ന വീടിൻ്റെ വാതിൽ പൊളിച്ച് അകത്തു കയറിയ അക്രമികൾ വീട്ടുപകരണങ്ങൾ മുഴുവൻ തല്ലിത്തകർത്തു. കോതമംഗലത്തിന് സമീപം രാമല്ലൂരിൽ കഴിഞ്ഞ രാത്രിയാണ് സംഭവം.തേനിങ്കൽ TC വർഗീസിൻ്റെ തറവാട് വീട്ടിലാണ് ആക്രമണം നടന്നത്.ഇപ്പോൾ വർഗീസിൻ്റ...

NEWS

കുറുപ്പംപടി / തിരുവനന്തപുരം : വേങ്ങൂർ പഞ്ചായത്തിലെ മഞ്ഞപ്പിത്തം, പകർച്ച വ്യാധികൾ നിയന്ത്രണ വിധേയമാകാൻ മെഡിക്കൽ സംഘത്തെ നിയോഗിച്ചു. റിപ്പോർട്ട് കിട്ടിയാലുടൻ തന്നെ മറ്റു നടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ...

CRIME

കോതമംഗലം: നാഗഞ്ചേരി പള്ളിയിൽ കവർച്ച നടത്തിയ സംഘത്തെ പോലീസ് കസ്റ്റഡിയിൽ വാങ്ങി സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. നാഗഞ്ചേരി സെന്റ് ജോര്‍ജ് ഹെബ്രോന്‍ പള്ളിയില്‍ കഴിഞ്ഞമാസമാണ് കവര്‍ നടന്നത്.ഓഫിസില്‍ നിന്നും ഭണ്ഡാരങ്ങളില്‍ നിന്നും പണം...

NEWS

കോതമംഗലം : കോതമംഗലം താലൂക്കിൽ എസ് എസ് എൽ സി പരീക്ഷയിൽ മികച്ച വിജയം . താലൂക്കിൽ ആകെ 30 സ്കൂളുകളിലായി 2824 കുട്ടികളാണ് പരീക്ഷ എഴുതിയത്.13 സർക്കാർ സ്കൂളുകൾ,16എയ്ഡഡ് സ്കൂളുകൾ,1 അൺ...