Connect with us

Hi, what are you looking for?

NEWS

ചുമട്ടു തൊഴിലാളി ഫെഡറേഷൻ (ഐ.എൻ.ടി.യു.സി) പ്രക്ഷോഭത്തിലേക്ക്

എറണാകുളം: ചുമട്ടു തൊഴിലാളി മേഖലയിലെ അടിയന്തിര പ്രാധാന്യമുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സർക്കാർ മുതിരാത്തതിൽ പ്രതിഷേധിച്ച് ചുമട്ടുതൊഴിലാളി ഫെഡറേഷൻ ഐ.എൻ.ടി.യു.സി എറണാകുളം ടൗൺഹാളിൽ നടത്തിയ സംസ്ഥാന സമര പ്രഖ്യാപന കൺവെൻഷൻ ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡൻറ് ആർ.ചന്ദ്രശേഖരൻ ഉദ്‌ഘാടനം ചെയ്തു. ഇടതുപക്ഷമുന്നണി സർക്കാർ തൊഴിലാളി വിരുദ്ധ സർക്കാരാണെന്നും തൊഴിലാളികളെ ഒഴിവാക്കിക്കൊണ്ട് ഈസി ഓഫ് ഡൂയിങ് ബിസിനെസ്സ് സംസ്ഥാനത്ത് നടപ്പിലാക്കുവാൻ ഐ.എൻ.ടി.യു.സി സമ്മതിക്കില്ലെന്നും മെക്കനൈസേഷൻ വന്നതുമൂലം തൊഴിൽ നഷ്ടപ്പെട്ട ചുമട്ടുതൊഴിലാളികൾക്ക് തൊഴിൽ ഉടമകൾക്ക് കിട്ടുന്ന അമിതലാഭത്തിൻ്റെ ഒരു വിഹിതം തൊഴിലാളികൾക്ക് കൊടുക്കണമെന്നും ആർട്ടിഫിഷൽ ഇൻറ്റലിജെൻസ് സംവിധാനം പ്രോത്സാഹിപ്പിക്കുവാൻ എ.ഐ.കോൺക്ലേവ് സംഘടിപ്പിച്ച ആദ്യ സംസ്ഥാനം കേരളമാണെന്നും തൊഴിൽ മേഖലയെ പ്രതികൂലമായി ബാധിക്കുന്ന എ.ഐ.മേഖലയുടെ പ്രോത്സാഹനം കോർപറേറ്റുകളെ സഹായിക്കുവാനാണെന്നും അദ്ദേഹം പറഞ്ഞു.പ്രതിഷേധത്തിൻറെ ഭാഗമായി നവംബർ 14 നു സംസ്ഥാനത്തെ ചുമട്ടു തൊഴിലാളി ക്ഷേമ ബോർഡ് സബ് കമ്മിറ്റി ഓഫീസുകളുടെ മുന്നിലും നവംബർ 20 നു ജില്ലാ കേന്ദ്രങ്ങളിലും സമരം നടത്തുന്നതിനും തീരുമാനിച്ചു.സംസ്ഥാന ഫെഡറേഷൻ പ്രസിഡൻറ് എ.കെ.ഹഫീസ് അധ്യക്ഷത വഹിച്ചു.ടി.ജെ.വിനോദ് എം.എൽ.എ, പി.ജെ.ജോയ്.എക്സ്-എം.എൽ.എ,ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിമാരായ കെ.കെ. ഇബ്രാഹിം കുട്ടി, വി.ആർ.പ്രതാപൻ, ജില്ലാ പ്രസിഡൻറ്മാരായ ഫിലിപ്പ് ജോസഫ്, രാജു മാട്ടുക്കാരൻ, കെ.അപ്പു, വി.പി. ഫിറോസ്, ബാബു ജോർജ്, പി.പി.തോമസ് , ടി.കെ.രമേശൻ, ചിറ്റമൂല നാസർ, ടി.കെ.ഗോപി, ഡി.കുമാർ,വെട്ടുറോഡ് സലാം,എസ്.നാസറുദ്ധീൻ, അസീസ് പായിക്കാട്, കുഞ്ഞിരാമൻ, അബ്ദുൽ സലാം, എ.ടി.നിഷാദ്, മലയം ശ്രീകണ്ഠൻ നായർ, അലിയാർ.പി.പി,കോലോത്ത് ഭാസ്കരൻ , ഏരൂർ സുബാഷ് തുടങ്ങിയവർ പ്രസംഗിച്ചു.

You May Also Like

CRIME

കോതമംഗലം : ഓപ്പറേഷൻ സൈ – ഹണ്ടിൻ്റെ ഭാഗമായി കോതമംഗലത്ത് നടത്തിയ റെയ്ഡിൽ ഒരാൾ റിമാൻ്റിൽ. കോതമംഗലം പോലീസ് അറസ്റ്റ് ചെയ്ത വാരപ്പെട്ടി ഇഞ്ചൂർ വട്ടക്കുടിയിൽ മുഹമ്മദ് യാസിൻ (22) നെയാണ് റിമാൻ്റ്...

NEWS

കോതമംഗലം : ഒക്ടോബർ 31, നവംബർ 1 തിയതികളിൽ നടക്കുന്നഎറണാകുളം റവന്യു ജില്ലാ ശാസ്ത്രമേളയുടെ ഊട്ടുപുര പാലുകാച്ചൽ ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.എ.എം ബഷീർ നിർവ്വഹിച്ചു. അധ്യാപക സംഘടനയായ കെ.പി എസ്...

NEWS

കോതമംഗലം : കവളങ്ങാട് സർവീസ് സഹകരണ ബാങ്ക് ഹെഡ് ഓഫീസ് കെട്ടിടത്തിൽ ഇവോക്ക് ഇലക്ട്രിക് വെഹിക്കിൾ ചാർജിങ് സ്റ്റേഷനും ടൂറിസം വിവരസഹായ കേന്ദ്രവും ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. അതിനോട് അനുബന്ധിച്ച്...

NEWS

കോതമംഗലം : മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 47.15 ലക്ഷം രൂപ ചിലവഴിച്ച് നവീകരിക്കുന്ന വാരപ്പെട്ടി ഗ്രാമപഞ്ചായത്തിലെ 1,12,13 വാർഡുകളിൽ കൂടി കടന്നുപോകുന്ന കോഴിപ്പിള്ളി പാലം- പള്ളിപ്പടി റോഡിന്റെ നിർമ്മാണോദ്ഘാടനം...

NEWS

കോതമംഗലം : പിണ്ടിമന പഞ്ചായത്തിലെ വെറ്റിലപ്പാറ രാജീവ് ഗാന്ധി നഗറിലെ 5 കുടുംബങ്ങൾക്കു ഉൾപ്പെടെ കോതമംഗലം താലൂക്കിലെ 25 കുടുംബങ്ങൾക്ക് നാളെ (31/10/25) പട്ടയം വിതരണം ചെയ്യുമെന്ന് ആന്റണി ജോൺ എം എൽ...

NEWS

പല്ലാരിമംഗലം: ഗ്രാമപഞ്ചായത്ത് 2024-2025 വാർഷികപദ്ധതിയിൽ 7 ലക്ഷംരൂപ വകയിരുത്തി നവീകരിച്ച പൈമറ്റം ജനകീയ ആരോഗ്യകേന്ദ്രം ആൻ്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് ഖദീജ മുഹമ്മദ് അദ്ധ്യക്ഷതവഹിച്ചു വൈസ്പ്രസിഡൻ്റ് ഒ ഇ...

NEWS

കോതമംഗലം :എറണാകുളം ജില്ലയിലെ കവളങ്ങാട് സി ഡി എസ്സിന്റെ കീഴിൽ പ്രവർത്തിച്ചുവരുന്ന ഐ എഫ് സി യുടെ ലൈവ് ലി ഹുഡ് സർവീസ് സെന്ററിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ...

NEWS

മൂവാറ്റുപുഴ: ഡിജിറ്റല്‍ തട്ടിപ്പിലൂടെ കോടികള്‍ തട്ടുന്ന സംഘങ്ങളെയും അവരുടെ സഹായികളെയും പിടികൂടാന്‍ പോലീസ് നടപ്പാക്കുന്ന സൈബര്‍ ഹണ്ട് എറണാകുളം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ ആരംഭിച്ചു. ഇതുവരെ 8 പേരാണ് കുടുങ്ങിയത്. 42 പേരെ...

NEWS

കോതമംഗലം: കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ കോതമംഗലം യൂണിറ്റിന്റെ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും മെൻറർ അക്കാദമി ഹാളിൽ വെച്ച് നടന്നു യോഗത്തിൽ യൂണിറ്റ് പ്രസിഡണ്ട് വി.ടി. ഹരിഹരൻ അദ്ധ്യക്ഷത വഹിച്ചു കോതമംഗലം...

NEWS

കോതമംഗലം :പല്ലാരി മംഗലം ഗ്രാമപഞ്ചായത്തിലെ 11-ാ0 വാർഡിലെ സ്മാർട്ട്‌ അങ്കണവാടി നാടിന് സമർപ്പിച്ചു.വ്യവസായ, വാണിജ്യ നിയമ വകുപ്പ് മന്ത്രി പി രാജീവ്‌ ഉദ്ഘാടനം നിർവഹിച്ചു.ആൻ്റണി ജോൺ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.ചടങ്ങിൽ പല്ലാരിമംഗലം അസിസ്റ്റൻറ്...

NEWS

കോതമംഗലം :കോതമംഗലം നഗരസഭ തങ്കളത്ത് നിർമ്മിച്ചിരിക്കുന്ന ഷീ ലോഡ്ജിന്റെ ഉദ്ഘാടനം വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് നിർവഹിച്ചു. ചടങ്ങിൽ ആൻറണി ജോൺ എം എൽ എ അദ്ധ്യക്ഷത വഹിച്ചു.നഗരസഭ ചെയർമാൻ ടോമി...

NEWS

കോതമംഗലം :കോതമംഗലം മണ്ഡലത്തിന്റെ ചരിത്രത്തിലാദ്യമായി എംഎൽഎ ഫണ്ട് വിനിയോഗിച്ച് വനം വകുപ്പിന്റെ ദ്രുതകർമ്മസേനയ്ക്ക് (RRT)വാഹനങ്ങൾ കൈമാറി. വന്യമൃഗ ശല്യം രൂക്ഷമായ നേര്യമംഗലം ചെമ്പൻകുഴി,കുട്ടമ്പുഴ ഉരുളൻതണ്ണി പ്രദേശങ്ങളിൽ വനം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ദ്രുത...

error: Content is protected !!