കോതമംഗലം: INTUC യുടെ നേതൃത്വത്തിൽ നെല്ലിക്കുഴി പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണാ സമരം സംഘടിപ്പിച്ചു.
INTUC നെല്ലിക്കുഴി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ആശാ പ്രവർത്തകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടുള്ള സമരം INTUC വനിതാ വിഭാഗം ജില്ലാ പ്രസിഡൻ്റ് ചന്ദ്രലേഖ ശശിധരൻ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡൻ്റ് നവാസ് ചക്കുംന്താഴം അദ്ധ്യക്ഷനായ ചടങ്ങിൽ MV റെജി സ്വാഗതം ആശംസിച്ചു കോൺഗസ് നെല്ലിക്കുഴി മണ്ഡലം പ്രസിഡൻ്റ് അലി പടിഞ്ഞാറേച്ചാലിൽ മുഖ്യപ്രഭാഷണം നടത്തി സുരേഷ് ആലപ്പാട്ട്, പരീത് പട്ടമ്മാവുടി, PC ജോർജ്, KE കാസിം, ബേസിൽ പാറേക്കുടി, PR അജി, അജീബ് ഇരമല്ലൂർ, ബേസിൽ തണ്ണിക്കോട്ട്, VM സത്താർ, ബഷീർ പുല്ലോളി, CV മൈതീൻ,വൃന്ദ മനോജ്,ജോസ് കൈതമന , അനിൽ രാമൻ നായർ,വിജയൻ നായർ എന്നിവർ സംസാരിച്ചു.
ഷൗക്കത്ത് പൂതയിൽ, അസീസ് നായ്ക്കമ്മാവുടി, നസീർ ഖാദർ, MM അബ്ദുൾ സലാം, KP അഷറഫ്, kp കുഞ്ഞ്, CK ജോർജ്, ജഹാസ് വട്ടക്കുടി,നൗഫൽ കാപ്പുചാലി, ഇല്യാസ് മണക്കാട്ട്, കാസിം പാണാട്ടിൽ, റഫീഖ് മരോട്ടിക്കൽ, Kp ചന്ദ്രൻ, റഫീഖ് കാവാട്ട്, കബീർ ആലക്കട, ഇസ്മായിൽ പുളിക്കൻ, യൂന്നഫ് ഇടയാലി, എൽദോസ് പുതീയ്ക്കൻ തുടങ്ങിയ കോൺഗ്രസ്സിൻ്റേയും INTUC യുടെയും നിരവധി നേതാക്കളും പ്രവർത്തകരും സമരത്തിൽ പങ്കാളികളായി.
സർക്കാരിന്റെ മുഖം മിനുക്കുന്നതിനുള്ള പി.ആർ പൊടിക്കൈകൾക്ക് മാത്രം ആശ പ്രവർത്തകരെ ഉപയോഗിച്ചാൽ പോരാ അവരുടെ അടിസ്ഥാന ആവശ്യങ്ങൾ പോലും നടപ്പാക്കാതെ വഞ്ചന തുടരുന്ന ഭരണകൂട കൊള്ളരുതായ്മയ്ക്കെതിരെയാണ് സംസ്ഥാനത്ത് ഒട്ടാകെ INTUC മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ആശപ്രവർത്തകരുടെ അവകാശ പോരാട്ടത്തിന് പിന്തുണ അർപ്പിച്ച് തദ്ദേശ സ്ഥാപനങ്ങളുടെ മുന്നിൽ ഇത്തരത്തിൽ സമരങ്ങൾ നടക്കുന്നത്.
