കോതമംഗലം: രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഐഎന്‍ടിയുസി റീജിയണല്‍ കമ്മറ്റി തൊഴിലാളി സംഗമം സംഘടിപ്പിച്ചു. മതേതര ഇന്ത്യയെ മതവാദികളുടെ കൈകളില്‍ നിന്നും രക്ഷിക്കണമെന്ന് തൊഴിലാളി സംഗമം പ്രമേയം പാസാക്കി. റീജിയണല്‍ ജന. സെക്രട്ടറി റോയി കെ പോള്‍ അധ്യക്ഷനായി. ഡിസിസി ജന സെക്രട്ടറി അഡ്വ. അബു മൊയ്തീന്‍ സംഗമം ഉദ്ഘാടനം ചെയ്തു. നേതാക്കളായ പി.സി ജോര്‍ജ്, ചന്ദ്രലേഖ ശശിധരന്‍, ജിജി സാജു, സി.ജെ എല്‍ദോസ്, കെ.ഇ. കാസിം, ബഷീര്‍ നെല്ലിക്കുഴി, ജോളി ജോര്‍ജ്, സുരേഷ് ആലപ്പാട്ട്, വില്‍സണ്‍ സി. തോമസ്, പ്രഹ്‌ളാദന്‍ കുട്ടമ്പുഴ, റെജി പള്ളിമാലി, ജിജോ ഇല്ലത്തുകുടി, ഉണ്ണി അടിവാട്, എബി മുത്തംകുഴി പഞ്ചായത്ത് മെമ്പര്‍മാരായ ബേസില്‍ തണ്ണിക്കോട്ട്, വില്‍സണ്‍ കൊച്ചുപറമ്പില്‍, എം.എസ് റസാഖ് എന്നിവര്‍ പ്രസംഗിച്ചു.
