പെരുമ്പാവൂർ : ലോകത്തിലെ ഏറ്റവും വലിയ നിശാശലഭങ്ങളുടെ പട്ടികയിലുള്ളതും ദക്ഷിണേന്ത്യയിൽ കണ്ടുവരുന്നതുമായ ശലഭമായ സർപ്പ ശലഭം അഥവാ നാഗശലഭം എന്നറിയപ്പെടുന്ന അറ്റ്ലസ് ശലഭം കുറുപ്പംപടിയിൽ വിരുന്നു വന്നു.
കോതമംഗലം എം. എ. കോളേജിലെ ഫിസിക്സ് വിഭാഗം അദ്ധ്യാപകൻ പ്രൊഫ.ഫ്രാൻസിസ് സേവ്യറിന്റെ കുറുപ്പംപടി പുത്തൻപാടത്തെ വീട്ടിലാണ് ഈ അപൂര്‍വ്വ സുന്ദര ചിത്രശലഭം വിരുന്നെത്തിയത്. നാഗശലഭങ്ങള്‍ ഈ പ്രദേശങ്ങളില്‍ അപൂര്‍വ്വമായി മാത്രമാണ് കാണുന്നത്. വലിപ്പവും കാഴ്ചയില്‍ നാഗങ്ങളുടെ പുറമേയുള്ള ഡിസൈനുകളുമാണ് ഈ ശലഭത്തിന് നാഗശലഭമന്ന പേരു നൽകിയത്. പ്രൊഫ. ഫ്രാൻസിസിന്റെ വീട്ടിലെ റംബൂട്ടാൻ മരത്തിലാണ് അപൂര്‍വ്വ ഇനം നാഗശലഭത്തെ കണ്ടത്.
ചിറകിന്റെ അറ്റം നാഗങ്ങള്‍ പത്തി വിടര്‍ത്തുന്നതുപ്പോലെയും കാണപ്പെടുന്നു. ഇരു വശങ്ങളിലും ഇത്തരത്തില്‍ പത്തിയുടെ ആകൃതിയിലാണ് ചിറകുകള്‍. വീട്ടുമുറ്റത്തെ റംബുട്ടാൻ മരത്തിലിരിക്കുന്ന ചിത്രശലഭത്തിന് സാധാരണയില്‍ കൂടുതല്‍ വലിപ്പവുമുണ്ട്. ഇരു ചിറകുകള്‍ വിടര്‍ത്തിയുള്ള ആ ഇരിപ്പിലും ഒരു നാഗ രാജാവിന്റെ പദവിയുണ്ടെന്ന് പറയാം….