പെരുമ്പാവൂര്‍: രണ്ടു വര്‍ഷമായി പെരുമ്പാവൂരില്‍ ഒളിവില്‍ കഴിഞ്ഞ ഇതര സംസ്ഥാനത്തൊഴിലാളി പിടിയില്‍. ആസാം ദിബ്രുഗ സ്വദേശി രഞ്ജന്‍ ബോറോ ഗെയിന്‍ (28)നെയാണ് പെരുമ്പാവൂര്‍ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. 2020ല്‍ മേഘാലയ റിഭോയ് ജില്ലയിലെ നോങ് പോഹ് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത മോഷണക്കേസില്‍ അറസ്റ്റ് ചെയ്തതിനുശേഷം പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു.
ജില്ലാ പോലീസ് മേധാവി ഡോ വൈഭവ് സക്‌സേനയ്ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടന്ന അന്വേഷണത്തില്‍ ഇയാളെ വല്ലം ഭാഗത്തുള്ള ഒരു പ്ലൈവുഡ് കമ്പനിയില്‍ നിന്നാണ് പിടികൂടിയത്. പെരുമ്പാവൂര്‍ എ എസ് പി ശക്തി സിംഗ് ആര്യ, എസ്‌ഐ പി.എംറാസിഖ്, എഎസ്‌ഐ പി.എ അബ്ദുല്‍ മനാഫ്,ടി.എ അഫ്‌സല്‍, ബെന്നി ഐസക്,അജിത്ത് മോഹന്‍ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.പിടികൂടിയ പ്രതിയെ മേഘാലയ പോലീസിന് കൈമാറി.
