പെരുമ്പാവൂര്‍: ഒരു കിലോ ഹാഷിഷ് ഓയിലുമായി ഇതര സംസ്ഥാനത്തൊഴിലാളി പിടിയില്‍. വെസ്റ്റ് ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശി സാഗര്‍ ഷെയ്ഖ് (21) നെയാണ് പെരുമ്പാവൂര്‍ എഎസ്പിയുടെ പ്രത്യേക അന്വേഷണസംഘവും കുന്നത്തുനാട് പോലീസും ചേര്‍ന്ന് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി എം. ഹേമലതയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് കിഴക്കമ്പലം ബസ്സ്റ്റാന്‍ഡില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ആന്ധ്രാപ്രദേശില്‍ നിന്നും ട്രെയിന്‍ മാര്‍ഗ്ഗം ആലുവയിലെത്തി അവിടെനിന്ന് കിഴക്കമ്പലം ബസ് സ്റ്റാന്‍ഡില്‍ വച്ച് ഹാഷിഷ് ഓയില്‍ കൈമാറാന്‍ നില്‍ക്കുകയായിരുന്നു.
പോലീസിനെക്കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പിന്തുടര്‍ന്നാണ് പിടികൂടിയത്. ഹാഷിഷ് ഓയിലിന് 10 ലക്ഷം രൂപയോളം വിലയുണ്ട്. ഇയാളില്‍ നിന്ന് വാങ്ങുന്നവരെ കുറിച്ച് പോലീസ് അന്വേഷണം നടത്തി വരുന്നു. പെരുമ്പാവൂര്‍ എഎസ്പി ശക്തി സിംഗ് ആര്യ, കുന്നത്തുനാട് ഇന്‍സ്‌പെക്ടര്‍ സുനില്‍ തോമസ്, എസ്‌ഐമാരായ സെയ്തു മുഹമ്മദ്, പി.എസ് കുര്യാക്കോസ്, എഎസ്‌ഐമാരായ പി.എ അബ്ദുല്‍ മനാഫ്, നാദിര്‍ഷ, സീനിയര്‍ സിപിഒമാരായ വര്‍ഗീസ് വേണാട്ട്, ടി.എ അഫ്‌സല്‍,ബെന്നി ഐസക്, ടി.എ സിറാജ്, സിപിഒമാരായ എന്‍.ജി അനീഷ്, പി.എ ഫസല്‍, പി.ആര്‍ നിഖില്‍ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
