കോതമംഗലം: മാർ അത്തനേഷ്യസ് കോളേജിൽ മൂന്നു ദിവസം നീണ്ടു നിൽക്കുന്ന രണ്ടാമത് അന്തർ ദേശീയ ശാസ്ത്ര സമ്മേളനം സ്റ്റാം -23ന് തുടക്കമായി. തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി ഡയറക്ടർ പ്രൊഫ. ഡോ. ചന്ദ്രഭാസ് നാരായണ സമ്മേളനം ഉത്ഘാടനം നിർവഹിച്ചു. എം. എ. കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വര്ഗീസ് അധ്യക്ഷത വഹിച്ചു. കോളേജിലെ ശാസ്ത്ര വിഭാഗങ്ങൾ ചേർന്നാണ് അന്തർ ദേശീയശാസ്ത്ര സമ്മേളനം “സ്റ്റാം 23″(STAM- Science And Technology Of Advanced Materials -23) സംഘടിപ്പിച്ചിരിക്കുന്നത് .ഉത്ഘാടന യോഗത്തിൽ മദ്രാസ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കെമിസ്ട്രി വിഭാഗം പ്രൊഫസർ ഡോ. ടി. പ്രദീപ് മുഖ്യ പ്രഭാഷണം നടത്തി.
കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ, സ്റ്റാം -23 കൺവീനർ ഡോ. സ്മിത തങ്കച്ചൻ, ജോയിന്റ്. കൺവീനർ ഡോ. മേരിമോൾ മൂത്തേടൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു. രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള സർവകലാശാലകളിലെ ശാസ്ത്ര ഗവേഷകരും,പ്രമുഖ ശാസ്ത്രഞ്ജരുമാണ് മൂന്നു ദിവസം നീണ്ടു നിൽക്കുന്ന ഈ അന്താരാഷ്ട്ര ശാസ്ത്ര സമ്മേളനത്തിൽ പങ്കെടുക്കുന്നത് .കൂടാതെ ഇന്ത്യയിലെ മികച്ച 52ൽ പരം കോളേജ് /സർവകലാശാലകളിൽ നിന്നുള്ള 350ൽ പരം യുവ ഗവേഷകരും, അധ്യാപകരും, വിദ്യാർത്ഥികളും ഈ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.ഓൺലൈനായിട്ടും നിരവധി ശാസ്ത്ര പ്രതിഭകൾ സമ്മേളനത്തിൽ പങ്കുചേർന്നു. 170 ഓളം ശാസ്ത്ര പ്രബന്ധങ്ങൾ സമ്മേളനത്തിൽ അവതരിപ്പിക്കുന്നുണ്ട് .എം. എ. കോളേജ് അസോസിയേഷന്റെ മുഖ്യ ധനസഹായത്തോടെ നടത്തുന്ന ഈ രാജ്യാന്തര സമ്മേളനത്തിൽ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ, കൗൺസിൽ ഓഫ് സയിന്റിഫിക് &ഇൻഡസ്ട്രിയൽ റിസേർച്ച്, റോയൽ സൊസൈറ്റി ഓഫ് കെമിസ്ട്രി എന്നിവരാണ് സഹ പങ്കാളിത്തം വഹിക്കുന്നത്.
ചിത്രം :എം. എ. കോളേജിൽ ആരംഭിച്ച ത്രിദിന അന്തർ ദേശീയ ശാസ്ത്ര സമ്മേളനം സ്റ്റാം -23 തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി ഡയറക്ടർ പ്രൊഫ. ഡോ. ചന്ദ്രഭാസ് നാരായണ ഉത്ഘാടനം ചെയ്യുന്നു. എം. എ. കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വറുഗീസ്, പ്രൊഫ. ഡോ. രാമേശ്വർ അധികാരി,പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ,ഡോ. ടി. പ്രദീപ്, പ്രൊഫ. ഡോ. യോഷിനോരി നിഷിനോ, പ്രൊഫ. ഡോ. കുരുവിള ജോസഫ്,ഡോ. സ്മിത തങ്കച്ചൻ, ഡോ. മേരിമോൾ മൂത്തേടൻ, ഡോ. ജിതിൻ തോമസ് എന്നിവർ സമിപം.
ചിത്രം ഇടത് നിന്ന് : ഡോ. ജിതിൻ തോമസ്, ഡോ. മേരി മോൾ മൂത്തേടൻ, ഡോ. സ്മിത തങ്കച്ചൻ, ഡോ. മഞ്ജു കുര്യൻ, പ്രൊഫ. ഡോ. രാമേശ്വർ അധികാരി, ഡോ. വിന്നി വറുഗീസ്, പ്രൊഫ. ഡോ. ചന്ദ്രഭാസ് നാരായണ, പ്രൊഫ. ഡോ. ടി. പ്രദീപ്, പ്രൊഫ. ഡോ. യോഷിനോരി നിഷിനോ, പ്രൊഫ. ഡോ. കുരുവിള ജോസഫ്.