കോട്ടപ്പടി: മാർ ഏലിയാസ് കോളേജിൽ ഇൻറർ സ്കൂൾ കോളേജ് ഫെസ്റ്റ് ആവിർഭാവ് 2K25 2.0 ബഹുമാനപ്പെട്ട കോതമംഗലം എംഎൽഎ ആൻറണി ജോൺ ഉദ്ഘാടനം ചെയ്തു . കോട്ടപ്പടി കൽക്കുന്നേൽ മാർ ഗീവർഗീസ് സഹദാ പള്ളി വികാരി ഫാദർ ജോസ് പരത്തുവയലിൽ അധ്യക്ഷത വഹിച്ചു .കോളേജ് മാനേജർ സുനിൽ ജോസഫ് സ്വാഗതം ആശംസിച്ചു .ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ സംഗീത് വിനോദ് മുഖ്യാതിഥിയായിരുന്നു .പ്രിൻസിപ്പൽ ഡോക്ടർ ജോസഫ് ടി മൂലയിൽ ,കോട്ടപ്പടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിനി ഗോപി,കോട്ടപ്പടി കൽക്കുന്നേൽ മാർ ഗീവർഗീസ് സഹദാ പള്ളി സഹവികാരി ബെൻ മാത്യു കല്ലിങ്കൽ , പള്ളി ട്രസ്റ്റി സിഎം ജോർജ് എന്നിവർ ആശംസകൾ നേർന്നു.
പ്രോഗ്രാം കോഡിനേറ്റർ റിയ സൂസൻ സ്കറിയ നന്ദി രേഖപ്പെടുത്തി .എറണാകുളം ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നും കോളേജുകളിൽ നിന്നുമുള്ളവിദ്യാർത്ഥികൾക്കായി ഫുട്ബോൾ ടൂർണ്ണമെൻറ് ,ഫിലിമി ക്വിസ് , ഇ സ്പോർട്സ് ,മൈം ,സ്പോട്ട് കൊറിയോഗ്രാഫി ,ഫെയ്സ് പെയിൻറിംഗ് ,മിസ്റ്റർ ആവിർഭാവ് ,ഫോട്ടോഗ്രാഫി ,ട്രഷർ ഹണ്ട് ,സ്പോട്ട് ഗെയിംസ് ,റാംമ്പ് വാക്ക് എന്നീ ഇനങ്ങളിൽ വ്യാഴം വെള്ളി ദിവസങ്ങളിലായി മത്സരങ്ങൾ നടക്കും .
