പല്ലാരിമംഗലം:- വരുന്ന തദ്ദേശസ്വയംവരണ തിരഞ്ഞെടുപ്പിൽ ഐ.എൻ.എൽ രണ്ട് സീറ്റുകളിൽ മത്സരിക്കും. മൂന്ന്,എട്ട് വാർഡുകളിൽ മത്സരിക്കാനാണ് തീരുമാനം. എൽ.ഡി.എഫ് ഘടകകക്ഷിയായ ഐ.എൻ.എൽ രണ്ട് സീറ്റുകൾ വിട്ടു നൽകാൻ മുന്നണി യോഗത്തിൽ ആവശ്യപ്പെടും. കിട്ടിയില്ലെങ്കിൽ പല്ലാരിമംഗലം ബഡ്സ് സ്കൂളിനോട് ചേർന്നുള്ള യുവാക്കളുടെ കൂട്ടായ്മയുടെ പിന്തുണയോട് കൂടി ഐ.എൻ.എൽ മണ്ഡലം പ്രസിഡൻറ് ആബിദ് തങ്ങൾ വാർഡ് മൂന്നിൽ മത്സരിക്കും. എട്ടാം വാർഡിൽ ഐ.എൻ.എൽ ലേബലിൽ പൊതു സ്വതന്ത്രയെ മത്സരിപ്പിക്കാനും ആണ് പാർട്ടി തീരുമാനം.
