കോട്ടപ്പടി : വാവേലിയിൽ മേയാൻ വിട്ട പോത്തുകളെ കടുവയുടെ ആക്രമണത്തിന് സമാനമായ പരിക്കുകളോടെ കണ്ടെത്തി. മാനാക്കുഴി വർഗീസിന്റെ ഉടമസ്ഥതയിലുള്ള പോത്തിനാണ് കഴുത്തിൽ മാരക പരിക്ക് ഏറ്റത്. ഇന്ന് രാവിലെയാണ് സംഭവം. പല്ലുകൾ കൊണ്ട് കടിച്ച രീതിയിലാണ് പോത്തിന്റെ ശരീരത്തിൽ മുറിവ് പറ്റിയിരിക്കുന്നത്. മൂന്ന് പോത്തുകളെയാണ് വർഗീസ് മേയാൻ വിട്ടിരുന്നത് ഇതിലൊന്നിനാണ് പരിക്കേറ്റുള്ളത്. മറ്റു രണ്ടു പോത്തുകളെ കാണാനുമില്ല. പ്ലാന്റേഷനോട് ചേർന്നുള്ള പ്രദേശത്താണ് പോത്തുകളെ മേയാൻ വിട്ടിരുന്നത്. സംഭവത്തിൽ പ്രദേശവാസികൾ ഭീതിയിലാണ്.
