കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ കോമേഴ്‌സ് വിഭാഗത്തിന്റെയും ഇൻറർ നാഷണൽ സ്കിൽ ഡവലപ്മെൻറ് കോർപ്പറേഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ ക്കായി നടത്തിയ ഇന്റർ സ്കൂൾ കോമേഴ്‌സ് ഫെസ്റ്റ് ഇൻഫിനിറ്റോ 2k24 ൽ മുവാറ്റുപുഴ സെന്റ്. അഗസ്റ്റിൻ ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ ജേതാക്കൾ.
കോമേഴ്‌സ് ഫെസ്റ്റ്, വിദ്യാർത്ഥികൾക്ക് അറിവിന്റെയും ആവേശത്തിന്റെയും പുതിയ അനുഭവ പാഠംങ്ങളാണ് നൽകിയത് .
കോളജ് ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സമാപന സമ്മേളനത്തിൽ കോളേജിലെ പൂർവ്വവിദ്യാർത്ഥിയും,മലയാള സിനിമയിലെ യുവ എഴുത്തുകാരനുമായ ആദർശ് സുകുമാരൻ അധ്യക്ഷത വഹിച്ചു.പ്രിൻസിപ്പൽ ഡോ.മഞ്ജു കുര്യൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ഏകദിന ഫെസ്റ്റിൽ ബിസിനസ് ക്വിസ്,ബെസ്റ്റ് മാനേജ്മെൻറ് ടിം,സ്പോട്ട് ഫോട്ടോഗ്രാഫി എന്നീ ഇനങ്ങളിൽ 15 ഓളം സ്കൂളുകളിൽ നിന്നായി നൂറോളം വിദ്യാർത്ഥികൾ മാറ്റുരച്ചു.
അകാലത്തിൽ പൊലിഞ്ഞ പ്രിയ കോമേഴ്‌സ് വിദ്യാർത്ഥിനി കെസിയ അച്ച ബെന്നിയുടെ അനുസ്മരണാർത്ഥം ഏർപ്പെടുത്തിയ കെസിയ മെമ്മോറിയൽ എവർറോളിംഗ് ട്രോഫി കെസിയയുടെ മാതാവും കോളേജ് ലൈബ്രറി അസിസ്റ്റന്റുമായ വത്സ കെ സി യും പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യനും ചേർന്ന് ജേതാക്കളായ മുവാറ്റുപുഴ സെൻറ്. അഗസ്റ്റിൻ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന് സമ്മാനിച്ചു . വകുപ്പ് മേധാവി ഡോ. ഡയാന ആൻ ഐസക്, ഡോ. ലിതാ മേരി ഐസക്, ഡോ. ജിനി തോമസ്, ഡോ. ഫെബ കുര്യൻ, സജിൻ പോൾ, ഡോ. ക്ലോഡിൻ റോച്ച, ജിയ ജോൺ പാറയിൽ, ഡോ. രമ്യ സി. എം. എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.