കോതമംഗലം: ഇന്ദിരാ ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ദന്തൽ സയൻസിന് കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസിന്റെ QAS പ്രക്രിയയിൽ A+ ഗ്രേഡ് ലഭിച്ചു
കേരളത്തിലെ മെഡിക്കൽ വിദ്യാഭാസ സ്ഥാപനങ്ങളെ വിലയിരുത്തുന്നതും അംഗീകാരം നൽകുന്നതിനുമായി ആരോഗ്യ സർവ്വകലാശാല മുന്നോട്ടുവച്ച നൂതന സംരംഭമാണ് Quality Assurance System അഥവാ QAS.
QAS Accreditation പ്രക്രിയയിൽ ആരോഗ്യ സർവ്വകലാശാല വിവിധ മാനദണ്ഡങ്ങൾ വിലയിരുത്തുകയും, കോളേജിന്റെ പ്രവർത്തനങ്ങൾക്ക് അനുസരിച്ച് score നൽകുകയും ചെയ്യുന്നു.
ലഭ്യമായ score-ന്റെ അടിസ്ഥാനത്തിൽ B+, A ഏറ്റവും ഉയർന്ന A+ എന്നീ ഗ്രേഡുകളാണ് അംഗീകാരമായി അവാർഡ് ചെയ്യപ്പെടുന്നത്.
അടിസ്ഥാനവും ആധുനികവുമായ സൗകര്യങ്ങൾക്കു പുറമേ അധ്യാപന – പഠന പ്രവർത്തനങ്ങൾ, ഗവേഷണം, വിദ്യാർത്ഥി പിന്തുണ എന്നിങ്ങനെ എല്ലാ മേഖലകളിലെയും മികച്ച പ്രകടനം മുൻനിർത്തിയാണ് ഇന്ദിരാ ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ദന്തൽ സയൻസ് -ന് QAS Accreditation ലഭിച്ചിരിക്കുന്നത്.
