കോതമംഗലം. കോണ്‍ഗ്രസ് കോതമംഗലം ബ്‌ളോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ മുന്‍ പ്രധാനമന്ത്രി ഇന്ദിരഗാന്ധിയുടെ ജന്മദിനാചരണം കെ.പി.സി.സി. നിര്‍വാഹക സമതിയംഗം കെ.പി. ബാബു ഉദ്ഘാടനം ചെയ്തു. ബ്‌ളോക്ക് പ്രസിഡന്റ് എം.എസ്. എല്‍ദോസ് അധ്യക്ഷനായി. എബി എബ്രാഹം, റോയി കെ. പോള്‍, പി.എ. പാദുഷ, സലീം മംഗലപ്പാറ, എം.കെ. മോഹനചന്ദ്രന്‍, കെ.എ. സജീവന്‍, വിജോയി പി. ജോസഫ്, ബേസില്‍ കറുകടം എന്നിവര്‍ പ്രസംഗിച്ചു.

 
						
									

 

























































 
								
				
				
			 
 
 
							 
							 
							 
							