Connect with us

Hi, what are you looking for?

NEWS

നവംബർ 26 ഇന്ത്യൻ ഭരണഘടനാ ദിനത്തിന്റെ 70 മത് വാർഷികവും ദേശീയ നിയമ ദിനവും : ഡോ.ബി.ആർ.അംബേദ്കറിന്റെ ഓർമ്മദിനമായി രാജ്യം കാണേണ്ട ദിനം

ലേഖകൻ: മനോജ് ഗോപി (ജനതാദൾ-എൽ.ജെ.ഡി.സംസ്ഥാന സമിതി അംഗം)

കോതമംഗലം: 1949 ൽ നവംബർ 26 ന് നാം ഉൾപ്പെടെ നമ്മുടെ രാഷട്രം ഒരു ഭരണഘടന സ്വീകരിച്ചു. ഇതിനെ ” ഇന്ത്യൻ സംവിധാൻദിൻ” എന്ന് പറയുന്നു. ഇതിന്റെ പരിണിത ഫലമായിരുന്നു ഇന്ത്യൻ റിപ്പബ്ലിക്ക്. ഡോ: ബി.ആർ അംബേദ്കർ എന്ന ഇന്ത്യൻ ജനാധിപത്യത്തിന്റെ പിതാവിനെ ഛായാചിത്രം വെച്ച് സ്മരിക്കപ്പെടേണ്ട (റിപ്പബ്ലിക്ക് ദിനം പോലെ തന്നെ ) ഇന്ത്യൻ ചരിത്രത്തിലെ മറ്റൊരു സുവർണ്ണദിനമാണ് നിയമദിനം. ഇന്ത്യയിലെ 2.5% വരുന്ന ബ്രാഹ്മണ്യ ജനത വിശ്വസിച്ച മനുസ്മൃതി എന്ന സംസ്കൃത ഭരണഘടനയിലെ നിയമങ്ങൾ ജനതയെ വിഭജിച്ച് ഭരിക്കുന്ന രീതിയിൽ നിന്നും ഒരു പുതിയ ജനാധിപത്യഇന്ത്യ രൂപപ്പെടുവാൻ അഥവാ സൃഷടിക്കപ്പെടുവാൻ ഒരു പുരുഷായുസ്സ് മുഴുവൻ പ്രവർത്തിച്ച ആ മഹത് വ്യക്തിത്വത്തിന്റെ അനുസ്മരണ കൂടിയാണ് ഈ ദിനം.

ഇന്ത്യൻ ഭരണഘടനയുടെ ട്രാഫ്റ്റിങ്ങ് മേഖലയിൽ അക്ഷീണം ജോലി ചെയ്ത പതിനഞ്ച് സ്ത്രീകളെ ഞാനിവിടെ സ്മരിക്കുന്നു. ദാക്ഷായണീവേലായുധൻ എന്ന ദളിത് സ്ത്രീ കേരളത്തിൽ നിന്നും ഭരണഘടനയുടെ നിർമ്മാണ വേളകളിൽ അംബേദ്കർക്ക് ഒപ്പം പ്രവർത്തിച്ചതിനേയും അനുസ്മരിക്കുന്നു. എല്ലാ ഇന്ത്യൻ പൗരന്മാരുടേയും ആത്മാഭിമാന ദിനം കൂടിയാണിത്  സംവിധാൻ ദിൻ. ബ്രട്ടീഷുകാർ ഇന്ത്യവിട്ടു പോകുമ്പോൾ ഹൈന്ദവ, ഇസ്ലാമിക, സിക്ക്, തമിഴ് നാട്ടുരാജ്യങ്ങളായി ഇന്ത്യൻഉപഭൂഖണ്ഡം വിഭജിക്കാതിരിക്കുകയും , സവർണ്ണ ഹിന്ദുക്കൾ പിന്നോക വിഭാഗങ്ങളെ അവർണ്ണരായി അടിച്ചമർത്താതിരിക്കുന്ന രാഷട്രീയ സംവിധാനം നടപ്പാക്കുക എന്നതായിരുന്നു അംബേദ്കകർ എറ്റെടുത്ത കടമ.  അത് അനുകൂല സാഹചര്യമായി വന്നപ്പോൾ വൈവിധ്യത്തിൽ അധിഷ്ഠിതമായ ഇന്ത്യൻ നാട്ടുരാജ്യങ്ങളെ പാർലമെന്ററി ജനാധിപത്യത്തിൽ എത്തിക്കുകയെന്നും, അതിനെ ബലപ്പെടുത്തുന്ന ഭരണഘടനാ സംവിധാനം സ്ഥാപിക്കുക എന്ന ലക്ഷ്യവുമായിരുന്നു ചെയ്തത്. പാശ്ചാത്യ രാജ്യങ്ങൾ അവലംബിച്ച പാർലമെന്ററി ജനാധിപത്യത്തെ ഇന്ത്യൻ ഗണ, സംഘ രാജ്യങ്ങളുടെ ഭരണക്രമത്തിൽ അവതരിപ്പിച്ചു. ഇന്ത്യ എന്ന രാഷട്രത്തിന്റെ ആത്മാവിനെ പാർലമെന്റിൽ വിശദീകരിച്ചു.

“ഒരു ഭരണഘടന എത്ര കുറ്റമറ്റതാണെങ്കിലും – അത് ഭരിക്കുവാൻ ക്ഷണിക്കപ്പെടുന്നവർ മോശക്കാരായവരാണെങ്കിൽ ആ ഭരണഘടനയും മോശമാക്കപ്പെടും”.., എന്നാൽ “ഒരു ഭരണഘടന എത്ര മോശപ്പെട്ടതാണങ്കിലും, അത് പ്രയോഗിക്കുവാൻ ക്ഷണിക്കപ്പെട്ടവർ ധാർമ്മികതയുള്ളവരാണെങ്കിൽ ആ ഭരണഘടന കുറ്റമറ്റതായി മാറും “..

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

error: Content is protected !!