Connect with us

Hi, what are you looking for?

NEWS

2040 ല്‍ ഇന്ത്യ സ്വന്തമായി ചന്ദ്രനിലേക്ക് ആളെ അയക്കും:വി.എസ്.എസ്.സി. ഡയറക്ടര്‍ ഡോ. ഉണ്ണികൃഷ്ണന്‍ നായർ 

കോതമംഗലം : 2040ൽ ഇന്ത്യ സ്വന്തമായി ചന്ദ്രനിലേക്ക് ആളെ അയക്കുമെന്ന് വി എസ് എസ് സി ഡയറക്ടർ ഡോ. എസ് ഉണ്ണികൃഷ്ണൻ നായർ. കോതമംഗലം മാര്‍ അത്തനേഷ്യസ് എന്‍ജിനീയറിംഗ് കോളേജിലെ 1980-85 ബാച്ചിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ ഒത്തുചേരലില്‍, മെയ്‌സ് 85 ചാരിറ്റബിള്‍ ട്രസ്റ്റ് രൂപീകരണവും സുരേഷ് എസ് മെമ്മോറിയല്‍ സ്‌കോളര്‍ഷിപ്പ് വിതരണവും നടത്തുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗഗന്‍യാന്‍-അതിനപ്പുറവും എന്ന വിഷയത്തില്‍ അദ്ദേഹം പ്രഭാഷണം നടത്തി. സ്‌പേസ് ഗവേഷണത്തിന് സ്റ്റാര്‍ട്ട്അപ്പുകള്‍, ഇന്‍കുബേഷന്‍ സെന്ററുകള്‍ എന്നിവ തുടങ്ങുന്നതിന് വി.എസ്.എസ്.സി. യുടെ സഹകരണം ലഭ്യമാണെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു. കൂടാതെ ചന്ദ്രയാന്‍, ചൊവ്വ പര്യവേക്ഷണം, ഗോളാന്തരയാത്ര, ആദിത്യ, ലഗ്രാഞ്ചെപോയിന്റ്, എന്നിവയെക്കുറിച്ചും അദ്ദേഹം വിശദമായി പ്രതിപാദിച്ചു.

കേരളത്തിലെ അറിയപ്പെടുന്ന സ്ട്രക്ചുറല്‍ എന്‍ജിനീയര്‍മാരില്‍ ഒരാളും മാര്‍ അത്തനേഷ്യസ് എന്‍ജിനീയറിംഗ് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായിരുന്ന സുരേഷ് എസ് ന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തുന്ന സ്‌കോളര്‍ഷിപ്പ് വിതരണചടങ്ങില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തിന്റെ പ്രസക്തിയും അക്കാദമിക് പ്രവര്‍ത്തനങ്ങളില്‍ സംയോജിച്ച് പ്രവര്‍ത്തിക്കുന്നതുമൂലമുള്ള നേട്ടങ്ങളെക്കുറിച്ചും, സുരേഷ് എസ് ന്റെ ആത്മസമര്‍പ്പണം, സാങ്കേതിക കാര്യങ്ങളെക്കുറിച്ചുള്ള അവഗാഹത്തെക്കുറിച്ചും യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച പ്രിന്‍സിപ്പല്‍ ഡോ. ബോസ് മാത്യു ജോസ് സംസാരിച്ചു.

1980-85 ബാച്ചിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സ്‌നേഹബന്ധത്തെപ്പറ്റിയും സുരേഷ് എസ് ന്റെ പഠനമികവും സുരക്ഷിതത്വബോധവല്‍ക്കരണത്തെ സംബന്ധിച്ചും മണ്‍മറഞ്ഞുപോയ വിദ്യാര്‍ത്ഥി സുഹൃത്തുക്കളെ സംബന്ധിച്ചും റിട്ട.പ്രൊഫസ്സര്‍ ആനിയമ്മ ചാക്കോ, എ ജെ റോയ്, ജോസഫ് വട്ടോത്ത്, അജയ്‌ഘോഷ്, മാത്യു കാവാലം എന്നിവര്‍ സ്മരണകള്‍ പുതുക്കി സംസാരിച്ചു.

കലാലയ പുരോഗതിക്ക് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം വളരെയേറെ പ്രയോജനപ്രദമാണെന്ന് ആശംസാപ്രസംഗത്തില്‍ അലുംമ്‌നി അസ്സോസ്സിയേഷന്‍ സെക്രട്ടറി ഡോ. ജിസ് പോള്‍ പറഞ്ഞു . വിദ്യാഭ്യാസസ്ഥാപനങ്ങളും ഗവേഷണസ്ഥാപനങ്ങളും കാലത്തെ അതിജീവിക്കുന്നത് ഗവേഷണങ്ങളും നൂതന പദ്ധതികളും ആവിഷ്‌ക്കരിക്കുന്നതുകൊണ്ടാണെന്നും അതിനാല്‍ വിദ്യാര്‍ത്ഥികള്‍ പഠനത്തോടൊപ്പം ഗവേഷണവും നടത്തണമെന്നും അതിനായി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പിന്തുണ ഉണ്ടാകുമെന്നും പൂര്‍വ്വവിദ്യാര്‍ത്ഥിയായ ജോസഫ് വട്ടോത്ത് പറഞ്ഞു.

സുരേഷ് എസ് ന്റെ പത്‌നി സുശീല, മക്കളായ ഹരിശങ്കര്‍, ശ്രീലക്ഷ്മി, ഉമ എന്നിവര്‍ ചേര്‍ന്ന് ആദ്യത്തെ സ്‌കോളര്‍ഷിപ്പ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി എബിന്‍ ജിജോയ്ക്ക് സമ്മാനിച്ചു.

ചടങ്ങില്‍ മുന്‍ പ്രിന്‍സിപ്പല്‍ ഡോ. സോളി ജോര്‍ജ്ജ് സ്വാഗതവും ചാരിറ്റബിള്‍ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി ജോണ്‍സണ്‍ ജോസഫ് നന്ദിയും രേഖപ്പെടുത്തി.

You May Also Like

NEWS

കോതമംഗലം: കോതമംഗലം താലൂക്കില്‍ ഒന്നരമാസത്തിനിടെ കാട്ടാന ആക്രമണത്തില്‍നിന്ന് ഭയന്ന് ഓടവേ കുഴഞ്ഞു വീണ് മരിച്ചത് രണ്ടുപേര്‍. പിണവൂര്‍കുടിയില്‍ കൃഷിയിടത്തിലെത്തിയ കാട്ടാനയെ തുരത്താനുള്ള ശ്രമത്തിനിടെ ചക്കനാനിക്കില്‍ സി.എം. പ്രകാശ് (61) ആണ് ഇന്നലെ പുലര്‍ച്ചെ...

NEWS

കോതമംഗലം : വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെ അനാസ്ഥ കുടിവെള്ളം പാഴവുന്നു. നെല്ലിക്കുഴി പഞ്ചായത്തിലെ ചിറപ്പടി ഹാപ്പി നഗറിൽ ഒരാഴ്ചയായി ജല വിഭവ വകുപ്പിൻ്റെ കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു. കേരള വാട്ടർ...

NEWS

കോതമംഗലം:  കാട്ടാനയെ കണ്ട് ഭയന്നോടിയ കർഷകൻ കുഴഞ്ഞ് വീണ് മരിച്ചു; ചക്കനാനിക്കൽ സിഎം പ്രകാശാണ് മരിച്ചത്. കോതമം​ഗലം കുട്ടമ്പുഴ പിണവൂർകുടി ആദിവാസി കോളനിയിലാണ് സംഭവം. ഇന്ന് പുലർച്ചെ 2 മണിയോടെ വീടിന് സമീപം...

ACCIDENT

കോതമംഗലം: ദേശീയ പാതയില്‍ നെല്ലിമറ്റം മില്ലുംപടിയില്‍ കാറും ലോറിയുമായി കൂട്ടിയിടിച്ച ഓട്ടോറിക്ഷ തകര്‍ന്നു. ഓട്ടോ ഡ്രൈവര്‍ക്കും യാത്രക്കാരായ രണ്ട് കുട്ടികള്‍ക്കും പരിക്കേറ്റു. ഓട്ടോയില്‍ കുടുങ്ങിയ ഡ്രൈവറെ അഗ്‌നിരക്ഷാസേന എത്തിയാണ് രക്ഷപ്പെടുത്തിയത്. ഓട്ടോഡ്രൈവര്‍ ഷിഹാബുദീന്‍,...

NEWS

മൂവാറ്റുപുഴ: പേഴയ്ക്കാപ്പിള്ളി കെഎസ്ഇബി സബ് സ്റ്റേഷനിലെ ചെമ്പ് കമ്പി ഉള്‍പ്പെടുന്ന കേബിളുകള്‍ മോഷ്ടിച്ച കേസില്‍ അഞ്ച് ഇതര സംസ്ഥാനത്തൊഴിലാളികള്‍ പിടിയില്‍. ആസ്സാം നൗഗോണ്‍ ബോഗമുഖ് സ്വദേശി സമിദുല്‍ ഹഖ് (31), മൊരിഗോണ്‍ കുപ്പറ്റിമാരി...

NEWS

പോത്താനിക്കാട്: വേനല്‍മഴയോടൊപ്പമുണ്ടായ കാറ്റ് പൈങ്ങോട്ടൂരില്‍ നാശം വിതച്ചു. ഒന്നാം വാര്‍ഡില്‍ കിഴക്കേ ഭാഗത്ത് ലാലു ജോര്‍ജിന്റെ പുരയിടത്തിലാണ് ഇന്നലെ വൈകുന്നേരം നാലുമണിയോടെയുണ്ടായ കാറ്റില്‍ നാശം സംഭവിച്ചത്. 50 വര്‍ഷം മുതല്‍ 120 വര്‍ഷം...

NEWS

കോതമംഗലം: വന്യജീവി ആക്രമണം നഷ്ടപരിഹാരം 24 ലക്ഷമെന്ന് ഹൈക്കോടതിയിൽ അമിക്കസ് ക്യൂറി റിപ്പോർട്ട് സമർപ്പിച്ചു. FARM- ആദിവാസി വിഭാഗം എറണാകുളം ജില്ലാ സെക്രട്ടറി സന്ദീപ് എസ് കേരളാ ഹൈ കോടതിയിൽ കൊടുത്ത കേസിൽ...

NEWS

കോതമംഗലം: നേര്യമംഗലം-ഇടുക്കി റോഡില്‍ വാഹനയാത്രക്കാര്‍ക്ക് അപകടഭീഷണിഉയര്‍ത്തി ഈറ്റക്കൂട്ടം. റോഡിന്റെ വശങ്ങളിലായി നില്‍ക്കുന്ന ഈറ്റക്കാടുകളും മരച്ചില്ലകളും റോഡിന്റെ പകുതിയോളം വളര്‍ന്നിറങ്ങിയതാണ് വാഹനയാത്രക്കാര്‍ക്ക് അപകടഭീക്ഷണി ഉയര്‍ത്തുന്നത്. ഇതുമൂലം അകലെനിന്നുവരുന്ന വാഹനങ്ങളും വളവും ഡ്രൈവര്‍മാരുടെ ദൂരക്കാഴ്ച മറയ്ക്കുന്നതില്‍...

CRIME

മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ വൻ കഞ്ചാവ് വേട്ട, 30 കിലോയോളം കഞ്ചാവുമായി യുവതിയുൾപ്പടെ 3 ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് ഗോഷ്പാറ സ്വദേശി സുഹേൽ റാണ മണ്ഡൽ (40), മൂർഷിദാബാദ് ജാലംഗി...

CRIME

പെരുമ്പാവൂർ: രാസലഹരിയുമായി നാല് യുവാക്കൾ പിടിയിൽ. വെങ്ങോല തണ്ടേക്കാട് പുത്തൻപുര വീട്ടിൽ ഷിഹാബ് (34, കൂവപ്പടി ഓണംപിള്ളി മുണ്ടേത്ത് വീട്ടിൽ ശിഹാബ് (42), വാഴക്കുളം ചെമ്പറക്കി പറക്കാടൻ വീട്ടിൽ അനസ് ‘(39), വെങ്ങോല...

NEWS

കോതമംഗലം :കവളങ്ങാട് പഞ്ചായത്തിൽ പൊതുരംഗത്തും ജീവകാരുണ്യ പ്രവർത്തന രംഗത്തും സജീവമായി നിലകൊള്ളുന്ന സംഘടനയായ കവളങ്ങാട് പഞ്ചായത്ത് പൗരസമിതിയുടെ വാർഷിക പൊതുയോഗവും, ചികിത്സാ ധനസഹായ വിതരണവും, സൗജന്യ ഭക്ഷ്യ കിറ്റ് വിതരണവും സംഘടിപ്പിച്ചു. വാർഷിക...

NEWS

കോതമംഗലം : ചിറക്കൽ കുടുംബയോഗത്തിന്റെ വാർഷിക പൊതുയോഗം നെല്ലിമറ്റം കവളങ്ങാട് സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. കുടുംബയോഗം പ്രസിഡന്റ് പി എ പ്രഭാകരൻ...

error: Content is protected !!