Connect with us

Hi, what are you looking for?

NEWS

കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത സൈനികരെ ആദരിച്ചു കൊണ്ട് കോതമംഗലം മെൻ്റർ അക്കാഡമിയിൽ സ്വാതന്ത്ര്യ ദിനം 

കോതമംഗലം:കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത സൈനികരെ ആദരിച്ചു കൊണ്ട് കൊതമംഗലം മെൻ്റർ അക്കാഡമിയിൽ നടത്തിയ സ്വാതന്ത്ര്യ ദിനം ശ്രദ്ധേയമായി. 78 മത് സ്വാതന്ത്ര ദിനാലോഷത്തിൻ്റെ ഭാഗമായി കോതമംഗലം മെൻ്റർ അക്കാഡമിയിൽ നടന്ന പരിപാടിയിലാണ് കാർഗിൽ സൈനികർക്ക് ആദരവ് നൽകിയത്.ഹവിൽദാർ ഷാജി എം ആർ , ഹവിൽദാർ എം എസ് നായർ, സിബിച്ചൻ സി കല്ലട എന്നിവ വരെയാണ് ആദരിച്ചത്. എക്സ് സർവീസ് മെൻ കോർഡിനേഷൻ കമ്മറ്റി കോതമംഗലം യൂണിറ്റ് സെക്രട്ടറി മീരാൻ എ
സ്വാതന്ത്രദിനാഘോഷം ഉത്ഘാടനം ചെയ്തു ചെയ്തു.

മെൻ്റർ അക്കാഡമി ഡയറക്ടർ ഷിബു പള്ളത്ത്അധ്യക്ഷത വഹിച്ചു. മെൻ്റർ അക്കാഡമി ഡയക്ടർ ആശാലില്ലി തോമസ് സ്വാഗതവും മാനേജർ
ജാൻസി നന്ദിയും പറ ഞ്ഞു.
യുദ്ധത്തിലെ സൈനിക അനുഭവങ്ങൾ സൈനികർ മെൻ്റർ അക്കാഡമിയിലെ വിദ്യാത്ഥികളുമായി പങ്കു വച്ചു.

You May Also Like

NEWS

കോതമംഗലം: കോതമംഗലത്തെ ബാറില്‍ പണമിടപാടിനെ ചൊല്ലി ഗുണ്ടാ സംഘങ്ങള്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ ഒളിവിലായിരുന്ന മൂന്ന് പ്രതികള്‍ കൂടി അറസ്റ്റിലായി. സംഭവത്തില്‍ ഇനിയും മൂന്ന് പ്രതികളെ കൂടി പിടികൂടാനുണ്ട്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി....

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടുപാറ – മാമലക്കണ്ടം പ്രദേശങ്ങളിലെ 492 പട്ടയ അപേക്ഷകൾക്ക് അംഗീകാരം.ഇന്ന് ചേർന്ന ലാൻഡ് അസൈൻമെന്റ് കമ്മിറ്റിയാണ് പട്ടയ അപേക്ഷകൾ അംഗീകരിച്ചത്. താലൂക്കിലെ വിവിധ വില്ലേജുകളിലായി 5000 ത്തിലേറെ...

ACCIDENT

കോതമംഗലം: കൊച്ചി- ധനുഷ്‌കോടി ദേശീയപാതയില്‍ നേര്യമംഗലത്തിന് സമീപം തലക്കോട് വില്ലാഞ്ചിറയില്‍ തടി കയറ്റിവന്ന ലോറി രാത്രി റോഡിലേക്ക് മറിഞ്ഞ് ഗതാഗതം തടസപ്പെട്ടു. തലക്കോട് വില്ലാഞ്ചിറ വലയിയ ഇറക്കത്തിന് സമീപത്ത് ബുധനാഴ്ച രാത്രി 7.30...

NEWS

പെരുമ്പാവൂർ : പെരുമ്പാവൂർ നഗരസഭയിലെ പതിനാലാം വാർഡിൽ ഉൾപ്പെടുന്ന ഇരിങ്ങോൾ കാവിന്റെ മുൻവശത്തുള്ള പെരിയാർ വാലി ബ്രാഞ്ച്‌ കനാൽ റോഡിന്റെ നിർമ്മാണ പ്രവർത്തികൾക്ക് തുടക്കമായി. എംഎൽഎയുടെ 2024 – 25 സാമ്പത്തിക വർഷത്തെ...

error: Content is protected !!