Connect with us

Hi, what are you looking for?

NEWS

വല്ലം കടവ് – പാറപ്പുറം പാലം ഉദ്ഘാടനം 24ന്

പെരുമ്പാവൂര്‍ :വല്ലംകടവ്-പാറപ്പുറം പാലത്തിന്റെ വിജയകരമായ നടത്തിപ്പിനായി ആലോചനയോഗം വ്യാഴാഴ്ച3 .30 ന് വല്ലം ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ ചേരുമെന്ന് എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എയും അന്‍വര്‍ സാദത്ത് എംഎല്‍എയും സംയുക്തമായി അറിയിച്ചു. വല്ലം കടവ് – പാറപ്പുറം പാലം ഉദ്ഘാടനം ഓഗസ്റ്റ് 24ന് രാവിലെ 9ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നിര്‍വഹിക്കും. പാലത്തിന്റെ പാറപ്പുറം ഭാഗത്ത് നാട മുറിച്ച് ഉദ്ഘാടനം ചെയ്ത ശേഷം പാലത്തിലൂടെ നടന്ന് മറുവശത്ത് വല്ലം കടവില്‍ പൊതുസമ്മേളനം ചേരുന്ന വിധത്തിലാണ് ഉദ്ഘാടന പരിപാടി സജ്ജമാക്കുന്നത്. ആലുവ, പെരുമ്പാവൂര്‍ മണ്ഡലങ്ങളെ തമ്മില്‍ പാലം ബന്ധിപ്പിക്കുന്നതോടെ മധ്യ കേരളത്തിലെ യാത്രികര്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്ന എയര്‍പോര്‍ട്ടിലേക്കുള്ള പുതിയ റോഡായി വല്ലംകടവ്-പാറപ്പുറം പാലം മാറും. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ് ഭരണാനുമതി ലഭിച്ച പദ്ധതിയുടെ നിര്‍മ്മാണം 2016ലാണ് ആരംഭിച്ചത്.

2016 ന്റെ തുടക്കത്തിലാണ് പദ്ധതി നിര്‍മ്മാണം ആരംഭിച്ചത്. പെരുമ്പാവൂര്‍ മണ്ഡലത്തിലെ വല്ലം ഭാഗം എത്തിയപ്പോള്‍ നിര്‍മ്മാണം പാതി വഴിയില്‍ മുടങ്ങിയിരുന്നു. തുടര്‍ന്ന് പാലത്തിന്റെ നിര്‍മ്മാണം പുനരാരംഭിക്കണം എന്നാവശ്യപ്പെട്ട് അന്നത്തെ പൊതു മരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന് കത്ത് നല്‍കി. നിരവധി തവണ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുമായും എം.എല്‍.എമാര്‍ ചര്‍ച്ചകള്‍ നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി പുനരാരംഭിക്കുന്നത്. നിര്‍മ്മാണം ആരംഭിക്കുവാനും വേഗത്തിലാക്കുവാനും ഈ വിഷയം നിയമസഭയില്‍ ഉന്നയിക്കുകയും ചെയ്തിരുന്നു. പഴയ കരാറുകാരനെ മാറ്റി പദ്ധതിയുടെ പുതുക്കിയ എസ്റ്റിമേറ്റ് വീണ്ടും ടെന്‍ഡര്‍ ചെയ്തു. ടെന്‍ഡര്‍ തുകയെക്കാള്‍ കൂടുതല്‍ തുക ക്വാട്ട് ചെയ്തതിനെ തുടര്‍ന്ന് പദ്ധതി വീണ്ടും പ്രതിസന്ധിയായി. തുടര്‍ന്ന് 26കോടി രൂപയോളം ചില വഴിച്ചാണ് പാലം പണി പൂര്‍ത്തിയാക്കുന്നത്.പാലത്തിന് 289.45 മീറ്റര്‍ നീളവും നടപ്പാത ഉള്‍പ്പെടെ 11.23 മീറ്റര്‍ വീതിയുമുണ്ട്. കാലടി ശ്രീശങ്കര പാലത്തിനും എം.സി.റോഡില്‍ ഏറ്റവും കൂടുതല്‍ ഗതാഗതക്കുരുക്ക് നേരിടുന്ന കാലടി ടൗണിനും ബൈപാസ് റോഡായി പാലം മാറും.

മറ്റു ജില്ലകളില്‍ നിന്നും എം.സി റോഡ് വഴി നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലേക്ക് വരുന്നവര്‍ക്ക് കാലടി ടൗണ്‍ ഒഴിവാക്കി വല്ലം കവലയില്‍ നിന്ന് എയര്‍പോര്‍ട്ടില്‍ എത്തിച്ചേരാന്‍ സാധിക്കും. പുതിയ പാലത്തിലൂടെ കാഞ്ഞൂരില്‍ നിന്ന് പെരുമ്പാവൂരിലെത്താന്‍ 6 കിലോമീറ്ററോളം ലഭിക്കാം.
പെരിയാറിന്റെ ഇരു കരകളിലുമുള്ള കാഞ്ഞൂര്‍ സെന്റ് മേരീസ് പള്ളി, പുതിയേടം ക്ഷേത്രം, തിരുവൈരാണികുളം ക്ഷേത്രം, ചേലാമറ്റം ക്ഷേത്രം തുടങ്ങിയ തീര്‍ഥാടന കേന്ദ്രങ്ങളിലേക്കുള്ള യാത്രയും സുഗമമാകും. കാഞ്ഞൂര്‍, പാറപ്പുറം പ്രദേശങ്ങളിലെ വികസനത്തിനും പാലം വഴിയൊരുക്കും. പെരുമ്പാവൂര്‍ ,ആലുവ മണ്ഡലങ്ങളിലെ വികസന പക്രിയയില്‍ നിര്‍ണായകമായ സ്വാധീനം ചെലുത്തുവാന്‍ നിര്‍ദ്ദിഷ്ട പാലത്തിനു കഴിയും. കോതമംഗലം ഭാഗത്തുനിന്ന് എയര്‍പോര്‍ട്ടിലേക്ക് വരുന്നവര്‍ക്ക് നിലവില്‍ കാലടി പാലം കൂടാതെ മലയാറ്റൂര്‍ -മറ്റൂര്‍ ജംഗ്ഷന്‍ വഴി പോകാന്‍ കഴിയുമായിരുന്നു.

 

You May Also Like

NEWS

തിരുവനന്തപുരം: മദ്യപരായ പോലീസുകാരെ ശബരിമല ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്ന് ഐജിയുടെ സർക്കുലർ. നിലയ്ക്കലിൽ തീർത്ഥാടക വാഹനത്തിന്റെ ഡ്രൈവറെ മർദിച്ച സംഭവം സേനയ്ക്ക് നാണക്കേടുണ്ടാക്കി.   ഭക്തർക്ക് സൗകര്യം ഒരുക്കലാണ് പോലീസിന്റെ കടമയെന്നും ജില്ലാ പോലീസ്...

CRIME

കോതമംഗലം: രാസ ലഹരിയും കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍. ഇരമല്ലൂര്‍ പള്ളിപ്പടി കടങ്ങനാട്ട് സാജിദ് (32), ഇരമല്ലൂര്‍ പള്ളിപ്പടി കടങ്ങനാട്ട് സഹീര്‍ (23), കൊല്ലം കടയ്ക്കല്‍ പെട്ടിക്കടവ് ആഷിയാ മന്‍സിലില്‍ മുസാമിന്‍ (20), മലയിടം...

CHUTTUVATTOM

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ ബി. എ ഇംഗ്ലീഷ് രണ്ടാം വർഷ വിദ്യാർത്ഥി നിരഞ്ജൻ എസ് ന് ശനിയാഴ്ച മറക്കാനാവാത്ത ദിവസം. താൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുകയും, ഏറെ ബഹുമാനിക്കുകയും...

CHUTTUVATTOM

കോതമംഗലം: മാര്‍ അത്തനേഷ്യസ് കോളേജില്‍ സപ്തതി ആഘോഷങ്ങളുടെ സമാപന സമ്മേളനവും പുതിയ പ്രോഗ്രാമുകളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി വി.ഡി. സതീശന്‍ നിര്‍വ്വഹിച്ചു. ബസേലിയോസ് പൗലോസ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍വെച്ച് നടന്ന ചടങ്ങിന് മാര്‍ അത്തനേഷ്യസ് കോളേജ്...

CHUTTUVATTOM

കോതമംഗലം: തങ്കളം ട്രാഫിക് സിഗ്‌നലിലെ അപാകതകള്‍ അടിയന്തരമായി പരിഹരിച്ച് ഗതാഗത സംവിധാനം കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് എഐവൈഎഫ്  കോതമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജോയിന്റ് ആര്‍.ടി.ഒയ്ക്ക് നിവേദനം നല്‍കി. തങ്കളം ട്രാഫിക് സിഗ്‌നലില്‍ കാല്‍നടയാത്രക്കാര്‍ക്ക്...

CRIME

  പെരുമ്പാവൂര്‍: ഭിന്ന ശേഷിക്കാരനെ മര്‍ദ്ദിച്ച് മാല തട്ടിയെടുത്ത കേസില്‍ ഏഴ് പ്രതികള്‍ പോലീസ് പിടിയില്‍. അല്ലപ്ര വെങ്ങോലയില്‍ താമസിക്കുന്ന ഇരിങ്ങോള്‍ പട്ടാല്‍ വേളൂര്‍കുന്ന് അനൂപ് (47), ഇടുക്കി രാമക്കല്‍മേട് കരുണാപുരം മടപ്പിള്ളിഡാനിയേല്‍...

CHUTTUVATTOM

കോതമംഗലം: പുതിയ അക്കാദമിക രംഗം ആവശ്യപ്പെടുന്നതിന്റെ മുന്നില്‍ നടന്നാണ് കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജ് പ്രവര്‍ത്തിക്കുന്നതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. മാര്‍ അത്തനേഷ്യസ് കോളേജിന്റെ സപ്തതി ആഘോഷങ്ങളുടെ സമാപന സമ്മേളനവും പുതിയ പ്രോഗ്രാമുകളുടെയും...

CHUTTUVATTOM

കോതമംഗലം: മാമലക്കണ്ടത്ത് ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാനക്കൂട്ടം റബ്ബര്‍ മെഷീനുകളും, വീട്ടിലെ നിത്യോപയോഗ സാധനങ്ങളും നശിപ്പിച്ചു. ശനിയാഴ്ച പുലര്‍ച്ചെ കുട്ടമ്പുഴ പഞ്ചായത്തിലെ മാമലക്കണ്ടം, ചാമപ്പാറ സ്വദേശി ഡെനീഷ് ജോസഫിന്റെ വീട്ടിലെത്തിയ കാട്ടാനക്കൂട്ടം രണ്ട്...

CRIME

കോതമംഗലം: നെല്ലിക്കുഴിയില്‍ കോളേജ് കേന്ദ്രീകരിച്ച് വില്‍പ്പനക്കായി എത്തിച്ച 2.7 ഗ്രാം എംഡിഎംഎയുമായി മൂന്ന് പേര്‍ കോതമംഗലം പോലീസിന്റെ പിടിയില്‍. നെല്ലിക്കുഴി സ്വദേശി സഹീര്‍ (29), വാഴക്കുളം സ്വദേശി ജാഫര്‍ (28) കൊല്ലം സ്വദേശിയും...

CRIME

  മൂവാറ്റുപുഴ: വില്‍പ്പനയ്ക്കായെത്തിച്ച 11.803 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ എക്സൈസ് പിടിയില്‍. കിഴക്കേക്കര പാറപ്പാട്ട് അല്‍ഷിഫ് കബീര്‍ (32), കോതമംഗലം സ്വദേശികളായ ആഷിഷ് കെ. അജിത്ത് (26), അനന്തകൃഷ്ണന്‍ കെ.എസ്. (27)...

NEWS

കോതമംഗലം : പള്ളിമാലില്‍ പി.പി കുര്യാച്ചന്റെ ഭാര്യ സാറാമ്മ (76) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച 2.30ന് കോതമംഗലം മാര്‍ തോമ ചെറിയ പള്ളിയില്‍. പരേത കോതമംഗലം കാട്ടുചിറ കുടുംബാഗമാണ്. മക്കള്‍: സ്മിത ജോബിന്‍,...

CHUTTUVATTOM

  മുവാറ്റുപുഴ: 4 -ാം ജെ സി ഐ ഗ്രാമ സ്വരാജ് അവാർഡ് കോതമംഗലം എംഎൽഎ ഷിബു തെക്കുംപുറത്തിന്. നവംബർ 23 ന് വൈകുന്നേരം 5.30ന് മുവാറ്റുപുഴ കബനി പാലസ് ഹോട്ടലിൽ നടക്കുന്ന...

error: Content is protected !!