കോതമംഗലം: കോതമംഗലം മാര്‍ ബസേലിയോസ് മെഡിക്കല്‍ മിഷന് ആശുപത്രിയില്‍ നവീകരിച്ച ഓട്ടോമേറ്റഡ് ലാബിന്റെ ഉദ്ഘാടനം നടത്തി. എംബിഎംഎം അസോസിയേഷന് സെക്രട്ടറിയും കോതമംഗലം മുനിസിപ്പല്‍ കൗണ്‍സിലറുമായ സലിം ചെറിയാന് ഉദ്ഘാടനം നിര്‍വഹിച്ചു. കോതമംഗലം ചെറിയ പള്ളി വികാരി ഫാ. ജോസ് തച്ചേത്തുകുടി അധ്യക്ഷത വഹിച്ചു.
അസോസിയേഷന് വൈസ് പ്രസിഡന്റ് കെ.ഒ. ഷാജി, ട്രഷറര്‍ ബിബിന്‍ ജോണ്‍, എംബിറ്റ്സ് എന്‍ജിനീയറിംഗ് കോളജ് സെക്രട്ടറിയും മാര്‍ത്തോമ ചെറിയപള്ളി തന്നാണ്ട് ട്രസ്റ്റിയുമായ ബിനോയ് മണ്ണഞ്ചേരി, ബേബി പാറേക്കര, മാര്‍ ബേസില്‍ സ്കൂള്‍ മാനേജര്‍ ബാബു മാത്യു കൈപ്പിള്ളില്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോ. ജോര്‍ജ് ഏബ്രഹാം, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ സനീബ് കെ. രഘുനാഥന്, ലാബ് എച്ച്ഒഡി ഡോ. ആല്വിന് വിന്‍സെന്റ് തുടങ്ങിയവര്‍ പങ്കെടുത്തു.






















































