കോതമംഗലം: വാരപ്പെട്ടി പഞ്ചായത്ത് വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി 6,80,000 രൂപ ചെലവില്‍ റോഡിന് വീതികൂട്ടി അരുക്കെട്ടി കോണ്‍ക്രീറ്റ് ചെയ്ത ലത്തീന്‍പള്ളിപ്പടി – പുല്ലന്‍പടി റോഡ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ചന്ദ്രശേഖരന്‍ നായര്‍ നിര്‍വഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ എം.എസ്. ബെന്നി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം റാണിക്കുട്ടി ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡയാന നോബി, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ കെ.എം. സെയ്ത്, ദീപ ഷാജു, പഞ്ചായത്തംഗം ഷജി ബസി, കോഴിപ്പിള്ളി സഹകരണ സംഘം പ്രസിഡന്റ് ഹാന്‍സി പോള്‍, കെ.എം. ജോണി, പീറ്റര്‍ വേളകാട്ട്, ഒ.എം. ജോര്‍ജ്, പഞ്ചായത്തംഗം പി.പി. കുട്ടന്‍, എബി ബേബി എന്നിവര്‍ പ്രസംഗിച്ചു. റോഡിനു സൗജന്യമായി സ്ഥലം നല്‍കിയ ജോസ് മാഞ്ഞൂരാന്‍, പോള്‍ പുതയത്തുമോളേല്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.