പെരുമ്പാവൂർ :പെരുമ്പാവൂർ ബൈപ്പാസ് നിർമ്മാണ ഉദ്ഘാടനം ഈ മാസം 16 ന് തിങ്കളാഴ്ച വൈകിട്ട് മൂന്നരയ്ക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി മുഹമ്മദ് റിയാസ് നിർവഹിക്കുമെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ അറിയിച്ചു .ബൈപ്പാസിന്റെ പദ്ധതി പ്രദേശത്ത് കൂടി കടന്നു പോകുന്ന കനാലുകളുടെ കുറുകെ കലുങ്ക് നിർമ്മിക്കുന്ന പ്രവർത്തികൾ നടന്നുവരികയാണ് .ആദ്യ ലോഡ് ഗാബിയോൺ മെഷ് കഴിഞ്ഞദിവസം എത്തിയിരുന്നു ..നിർമ്മാണത്തിന് ആവശ്യമായ കരിങ്കല്ല് പദ്ധതി പ്രദേശത്ത് വൻതോതിൽ ശേഖരിച്ചിട്ടുണ്ട് .1.37 കിലോമീറ്റർ നീളത്തിലാണ് ബൈപ്പാസ് റോഡിൻറെ നിർമ്മാണംപൂർത്തീകരിക്കുന്നത് . 25 മീറ്റർ വീതിയിൽ നാലുവരി പാതയായാണ് നിർമ്മിക്കപ്പെടുക .
ബൈപ്പാസ് പദ്ധതിക്കായി ഏറ്റെടുത്ത ഭൂമി നിരപ്പാക്കി മണ്ണുനിരത്തുന്ന ജോലിയും പുരോഗമിക്കുന്നുണ്ട് .24 കോടി രൂപയാണ് ആദ്യഘട്ടത്തിലെ റോഡ് നിർമ്മാണത്തിന് അനുവദിച്ചത് .ആലുവ മൂന്നാർ റോഡിൽനിന്ന് മരുന്നുകവലയിൽ നിന്ന് ആരംഭിച്ച ഓൾഡ് മൂവാറ്റുപുഴ റോഡിൽ കാഞ്ഞിരമുക്ക് പാലത്തിന് സമീപം ആണ് ഒന്നാം ഘട്ടം അവസാനിക്കുന്നത് .വളരെ വേഗത്തിൽ നിർമ്മാണം പൂർത്തിയാക്കാൻ കഴിയും എന്ന ശുഭാപ്തി വിശ്വാസമാണ് ഉള്ളതെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ പറഞ്ഞു .
