കോതമംഗലം : ബ്രിട്ടിഷ് – രാജഭരണ കാലത്ത് സ്ഥപിച്ച പോത്താനിക്കാട് കൂരംകുന്ന് മാർത്തോമ എൽ പി സ്കൂളിൻ്റെ ശദാബ്ദി ആഘോഷങ്ങളുടെ ഉത്ഘാടനവും വാർഷികവും നടന്നു.
കോതമംഗലം താലൂക്കിൻ്റെ കിഴക്കൻ മേഖലയിൽ നൂറ് വർഷം മുൻപ് ഇവിടെ എത്തിയ മിഷനറിമാർ സ്ഥാപിച്ചതാണ് ഈ വിദ്യാലയം. സ്കൂളിൻ്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന ദശാബ്ദി ആഘോഷവും സ്കൂൾ വാർഷികവും മുൻ എ.പി അഡ്വ. ജോയ്സ് ജോർജ്ജ് ഉത്ഘാടനം ചെയ്തു. സ്കൂൾ ലോക്കൽ മാനേജർ പോത്താനിക്കാട് ബഥേൻ മർത്തോ ചർച്ച് വികാരി റവ. ഫാദർ ജസ്റ്റിൻ ഫിലിപ്പ് വറുഗീസ് അധ്യക്ഷത വഹിച്ചു.
എറണാകുളം ജില്ലാ നിയമ സേവന അതോറിറ്റി സെക്രട്ടറിയും സബ്ബ് ജഡുജുമായ രജ്ഞിത്ത് കൃഷ്ണൻ എൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻ്റിങ് കമ്മറ്റി ചെയർപേഴ്സൺ റാണിക്കുട്ടി ജോർജ്ജ് പ്രോഫിഷ്യൻസി അവാർഡ് വിതരണവും കോതമംഗലം എ ഇ ഒ മനോശാന്തി കെ എൻഡോവ്മെൻ് വിതരണവും നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം സാലി ഐപ്പ് , ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സുമാ ദാസ്, ടോമി എലിയാസ്, ബിസ്നി ജിജോ, പി റ്റി എ പ്രസിഡന്റ് ശ്രീകാന്ത് വാസു, കേരള ജേർണലിസ്റ്റ് യൂണിയൻ ജില്ലാ പ്രിസിഡൻ്റ്ലെത്തിഫ് കുഞ്ചാട്ട്, അൻജ്ജു റെജി, അസ്നാ മോൾ പി എ , മാസ്റ്റർ അരുഷ് ശ്രീകാന്ത് തുടങ്ങിയവർ സംസാരിച്ചു. സ്കൂൾ എച്ച് എം ജെയ്മോൾ ജോസഫ് സ്വാഗതവും അധ്യാപിക ശ്രുതി എ വി കൃതജ്ഞതയും പറഞ്ഞു. ഏഷ്യാനെറ്റ് ബഡായി ബംഗ്ലാവ് ആർട്ടിസ്റ്റ് മനോജ് ഗിന്നസിൻ്റെ കലാപരിപാടികളും നടന്നു.