നേര്യമംഗലം: വില്ലാഞ്ചിറയില്‍ വീണ്ടും മരം റോഡിലേക്ക് മറിഞ്ഞു വീണു. ഇന്ന് വെളുപ്പിന് 4 മണിക്കാണ് റോഡ് സൈഡില്‍ നിന്നിരുന്ന വലിയ മരം കടപുഴകി റോഡില്‍ വീണത്.റോഡിലൂടെ വാഹനങ്ങള്‍ ഒന്നും ആ സമയത്ത് വരാതിരുന്നത് വലിയ അപകടം ഒഴിവായി.കോതമംലത്ത് നിന്ന് ഫയര്‍ ഫോഴ്‌സ് വന്ന് രണ്ട് മണിക്കൂര്‍ കൊണ്ടാണ് മരം വെട്ടി മാറ്റി ഗതാഗതം പുനസ്ഥാപച്ചത്.
ഇനിയും നിരവധി മരങ്ങള്‍ റോഡിലേല്‍ക്ക് ചാഞ്ഞു നില്‍ക്കുകയാണ്..ഭരണാധികാരികളുടെയും, ഉദ്യോഗസ്ഥരുടെയും ശക്തമായ അനാസ്ഥയാണ് ഇതിന് പിന്നില്‍ എന്നും, ഇനിയും മരങ്ങള്‍ മുറിച്ചു മാറ്റാന്‍ താമസിച്ചാല്‍ റോഡ് ഉപരോധം ഉള്‍പ്പെടെയുള്ള സമര പരിപാടികള്‍ ജനങ്ങള്‍ ആരംഭിക്കുമെന്ന് മുന്‍ കവളങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് സൈജന്റ് ചാക്കോ പറഞ്ഞു.