കുട്ടമ്പുഴ : മലയോര മേഖലയായ കുട്ടമ്പുഴ പഞ്ചായത്തിലെ തട്ടേകാട് – മണിമരുതം ചാലിൽ നൂറിൽപരം കർഷക കുടുംബങ്ങളാണ് വാനര കൂട്ടങ്ങളാൽ ദുരിത അനുഭവിക്കുന്നത്.
കാർഷിക വിളകൾ പൂർണ്ണമായി നശിപ്പിക്ക പ്പെടുന്നതോടെ വീട്ടാവശ്യത്തിന് പോലും വ്യാപാര കേന്ദ്രങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ് ഇവർ. ഗ്രാമ പഞ്ചായത്തിലെ എട്ടാമയിൽ, മണിമരുതം ചാലിൽ തുടങ്ങിയ പ്രദേശങ്ങളിലാണ് കുരങ്ങൻ മാരുടെ ശല്യം രൂഷമാകുന്നത്.
‘
കൂട്ടമായെത്തുന്ന കുരങ്ങുകള്‍ കാര്‍ഷികവിളകള്‍ ഉള്‍പ്പെടെയുള്ളവ പാടെ നശിപ്പിക്കുന്നു. തേങ്ങയും ഇളനീരുര് , വാഴപ്പഴം, ചക്ക പഴവും കുരങ്ങുകള്‍ കൂട്ടമായെത്തി ഭക്ഷിക്കും. തേങ്ങയിടാന്‍ പാകമാകും മുന്‍പ് അവയില്‍ ഭൂരിഭാഗവും നശിപ്പിക്കപ്പെട്ടിരിക്കും.
വീടുകൾക്കു നേരെയും ആക്രമണം ഉണ്ടാകുന്നുണ്ട്. മേൽക്കൂരയുടെ ഓടുകളും ഷീറ്റുകളും നശീപ്പിക്കാറുണ്ട്.
വിളകളെ മാത്രം ആശ്രയിച്ച് കഴിയുന്ന കുടുംബങ്ങള്‍ക്ക് വീട്ടാവശ്യത്തിനുള്ള വിളകള്‍ പോലും ലഭിക്കാത്ത അവസ്ഥയാണ്. വാനര സംഘത്തെ നിയന്ത്രിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് നാട്ടുകാരുടെ ആവശ്യം ശക്തം.